മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വേണ്ടി സമയം ചിലവഴിക്കണം: ബിജോയ് സ്രാമ്പിക്കല്‍

Web Desk
1 Min Read

പറവൂര്‍: ചെറുപ്പം മുതലേ കുട്ടികളെ സ്‌നേഹിച്ചു വളര്‍ത്തുവാനും അവര്‍ക്ക് വേണ്ടി സമയം കണ്ടെത്തുവാനും മാതാപിതാക്കള്‍ക്കാവണമെന്ന് ചില്‍ഡ്രന്‍സ് ഇന്‍ഡ്യ സംസ്ഥാന പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. ചേന്ദമംഗലം പഞ്ചായത്തിലെ ബേസിക് മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 36-ാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജോയ്.

city exchange

മൊബൈല്‍ ഉപയോഗം കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍, കാഴ്ചവൈകല്യം, ശ്രദ്ധക്കുറവ് തുടങ്ങിയവയ്ക്ക് കാരണമാകുന്നു. കുട്ടികള്‍ കരയുമ്പോള്‍ മൊബൈല്‍ കൊടുക്കുന്ന മാതാപിതാക്കള്‍ ആ രീതി ഉപേക്ഷിക്കണം. കുട്ടികള്‍ ഫോണിന് അടിമപ്പെട്ടാല്‍ ശാന്തമായി സംസാരിച്ചും കുട്ടികളോടൊപ്പം സമയം ചെലവഴിച്ചും ആ ശീലം മാറ്റിയെടുക്കുവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കിടക്കാന്‍ നേരത്ത് മൊബൈല്‍ ഫോണ്‍ ദൂരെ മാറ്റിവെക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ മാനസികവും ശാരീരികവുമായ പല വൈകല്യങ്ങള്‍ക്കും കാരണമാകുന്നു.

വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. വെല്ലുവിളികള്‍ അതിജീവിച്ചാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നതെന്നും നല്ല വിദ്യാഭ്യാസം നല്‍കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

പ്രിന്‍സിപ്പാള്‍ പുഷ്പ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ പി പി കാര്‍ത്തികേയന്‍, വിദ്യ ബിനോയ്, അശ്വതി കെ ബി, സൗമ്യ എല്‍, ബേബി സരോജം എന്നിവര്‍ പങ്കെടുത്തു. ചില്‍ഡ്രന്‍സ് ഇന്ത്യയുടെ അവാര്‍ഡിനായി തിരഞ്ഞെടുത്ത മുഹമ്മദ് റംസാന്‍, അന്ന മരിയ റാഫേല്‍ എന്നിവര്‍ക്ക് മൊമെന്റോ സമ്മാനിച്ചു. ചേന്ദമംഗലം പഞ്ചായത്തില്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച പരിശീലനം നല്‍കി വരുന്ന പ്രിന്‍സിപ്പാള്‍ പുഷ്പ കാര്‍ത്തികേയനെ ചടങ്ങില്‍ ആദരിച്ചു. അഞ്ജുമോള്‍ പി ഉണ്ണിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കരാട്ടെ പ്രദര്‍ശനും വിവിധ കലാപരിപാടികളും അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!