ജെ സി ബി പ്രൈസ് ഫോര്‍ ലിറ്ററേച്ചര്‍ 2024 ജൂറിയെ പ്രഖ്യാപിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: എര്‍ത്ത് മൂവര്‍, നിര്‍മാണ ഉപകരണങ്ങള്‍ എന്നിവയുടെ മുന്‍നിര ഉത്പാദകരായ ജെ സി ബി ഇന്ത്യ ലിമിറ്റഡ് പിന്തുണയ്ക്കുന്നതും ജെ സി ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്റെ മേല്‍നോട്ടത്തിലുള്ളതുമായ ജെ സി ബി പ്രൈസ് ഫോര്‍ ലിറ്ററേച്ചര്‍
2024ലേയ്ക്കുള്ള ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു.

city exchange

ഇന്ത്യയിലെ ഏറ്റവും ആദരണീയമായ സാഹിത്യ അവാര്‍ഡുകളിലൊന്നായ ജെ സി ബി പ്രൈസ് ഫോര്‍ ലിറ്ററേച്ചര്‍ പുരസ്‌കാരത്തിന്റെ ഏഴാം വര്‍ഷത്തില്‍ ജൂറി അധ്യക്ഷ സ്ഥാനത്ത് എഴുത്തുകാരനും വിവര്‍ത്തകനും കവിയുമായ ജെറി പിന്റോയാണുള്ളത്.

കലാചരിത്രകാരിയും ക്യൂറേറ്ററുമായ ദീപ്തി ശശിധരന്‍, ചലച്ചിത്ര നിര്‍മ്മാതാവും എഴുത്തുകാരനുമായ ഡോ. ഷൗനക് സെന്‍, എഴുത്തുകാരനും വിവര്‍ത്തനുമായ ത്രിദീപ് സുഹ്രുദ്, പ്രഗത്ഭ കലാകാരിയും അക്കാദമിക് വിദഗ്ധയുമായ അക്വി താമി എന്നിവരാണ് 2024ലെ ജൂറിയിലെ മറ്റംഗങ്ങള്‍.

കഴിഞ്ഞ ആറ് വര്‍ഷമായി ജെ സി ബി പ്രൈസ് ഫോര്‍ ലിറ്ററേച്ചര്‍ ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും വായനക്കാരെയും പിന്തുണയ്ക്കുന്നവരെയും സംഘടിപ്പിക്കുന്നു. രാജ്യത്തുടനീളം സാഹിത്യത്തിന് ലഭിക്കുന്ന സ്‌നേഹമാണ് ഇതില്‍ വേറിട്ടുനില്‍ക്കുന്നത്. അതിന്റെ ഏഴാം വര്‍ഷത്തില്‍ ഇന്ത്യ ഇന്ന് വായിക്കുന്നതിന്റെ യഥാര്‍ഥ പ്രതിബിംബങ്ങളായ പുസ്തകങ്ങള്‍ കണ്ടെത്താനാണ് പുരസ്‌കാരത്തിലൂടെ ശ്രമിക്കുന്നത്. ഈ വര്‍ഷത്തെ ജൂറി ബഹുമുഖ വിഭാഗങ്ങളില്‍ നിന്നുള്ള അസാധാരണമായ രചനയ്ക്കും ഗംഭീരമായ രചനകള്‍ക്കും അവാര്‍ഡ് നല്‍കാനുള്ള പ്രതിബദ്ധത നല്‍കുന്ന ഒന്നാണെന്ന്
ജെ സി ബി പ്രൈസിന്റെ ലിറ്റററി ഡയറക്ടര്‍ മിത കപൂര്‍ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!