

കൊച്ചി: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഫാത്തി സലീമിന്റെ ദെച്ചോമയും മാഹിയിലെ പെണ്ണുങ്ങളും എന്ന നോവലിന്റെ പ്രകാശനം നടന്‍ മമ്മൂട്ടി രമേഷ് പിഷാരടിക്ക് ആദ്യപ്രതി നല്‍കി നിര്‍വഹിച്ചു.

മാഹിയിലെ ഭാഷാശൈലി ഉപയോഗിച്ചു പല സ്ത്രീകളുടെ ജീവിതകഥകള്‍ അനാവരണം ചെയ്യുകയാണ് തന്റെ ആദ്യ നോവലിലൂടെ ഫാത്തി സലീം. കവി കൈതപ്രമാണ് നോവലിന് അവതാരിക എഴുതിയിരിക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. പി. ബി. സലീം, മറിയുമ്മ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
