റാങ്ക് ജേതാവിനെ അനുമോദിച്ചു

Web Desk
1 Min Read

കൊല്ലം: കേരള യൂണിവേഴ്‌സിറ്റി ബി എ അറബിക് പരീക്ഷയില്‍ (ആനുവല്‍ സ്‌കീം) ഒന്നാം റാങ്ക് നേടിയ കടയ്ക്കല്‍ എം എസ് എം അറബിക് കോളേജ് വിദ്യാര്‍ഥിനി നസീഹ കെ എസിനെ കേരള അറബിക് മുന്‍ഷിസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

city exchange

കടയ്ക്കല്‍ എം എസ് എം അറബിക് കോളേജില്‍ നടന്ന അനുമോദന യോഗത്തില്‍ കെ എ എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന. അറബിക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ എം ഇമാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ ഉപഹാര സമര്‍പ്പണം നടത്തി. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇടവം ഖാലിദ്, നിഹാസ് കടയ്ക്കല്‍ സിറാജ് മദനി, ജെ സുബൈര്‍, അന്‍സര്‍ ചിതറ, ഷംസുദ്ദീന്‍ പാലോട്, നസീം പരുത്തി വിള, നസീഹ കെ എസ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!