സര്‍വധര്‍മ്മ സദ്ഭാവനാ കേരള യാത്രയ്ക്ക് പാളയം പള്ളിയില്‍ സ്വീകരണം നല്കി

Web Desk
2 Min Read

കോഴിക്കോട്: ധര്‍മ്മ രാജ്യ വേദി സ്ഥാപകന്‍ ആചാര്യ ശ്രീയുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന സര്‍വ ധര്‍മ്മ സദ്ഭാവനാ കേരള യാത്രയ്ക്ക് പാളയം ജുമാ മസ്ജിദില്‍ സ്വീകരണം നല്‍കി.

city exchange

ആചാര്യ ശ്രീയെയും സംഘത്തെയും പള്ളിയങ്കണത്തിലേക്ക് മുഖ്യ ഇമാം ഡോ. ഹുസൈന്‍ മടവൂരും പള്ളികമ്മിറ്റി പ്രസിഡന്റ് എസ് മുഹമ്മദ് യൂനുസും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന മത സൗഹാര്‍ദ്ദ സംഗമത്തില്‍ ആചാര്യ ശ്രീ സംസാരിച്ചു. മതങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാറിന് നേരിട്ട് ഇടപെടാന്‍ പ്രയാസമാണെങ്കില്‍ മത നേതാക്കളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമവായ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്ന് ആചാര്യ ശ്രീ പറഞ്ഞു.

മത വിശ്വാസികളില്‍ മതാതീതമായ മാനവികത സൃഷ്ടിക്കാനുള്ള സംയുക്ത വേദിയാണ് ധര്‍മ്മ രാജ്യ വേദി ലക്ഷ്യമിടുന്നത്. അതിനുള്ള തുടക്കമാണ് ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

സഹസംഘാടകന്‍ കേരള മദ്യ നിരോധന സമിതി പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മുഖ്യപ്രഭാഷകരായ കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ഡോ. കാസിമുല്‍ കാസിമി, ക്രിസ്തു ശിഷ്യ ശാന്തി സംഘം പ്രതിനിധി ഫാ. ജോണ്‍ പുതുവ എന്നിവര്‍ പ്രസംഗിച്ചു.

ആധ്യാത്മിക രാഷ്ടീയ നവോത്ഥാന ലക്ഷ്യത്തിലേക്കുള്ള യാത്ര കാലഘട്ടത്തിന് അനിവാര്യമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഡോ. ജോസ് മാത്യു, വി എം കെ രാമന്‍, റിട്ട. ലെഫ്റ്റ് കേണല്‍ മേരി ആന്റണി, ആചാര്യ യോഗാനന്ദ, ആന്റണി തുരുത്തേല്‍, ഡി രഘു ആലപ്പുഴ, കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, ഇയ്യച്ചേരി പദ്മിനി, മഹേഷ് തൊടുപുഴ എന്നിവര്‍ വിവിധ സംഘടനാ പ്രതിനിധികളായി യാത്ര സംഘത്തിലുണ്ട്.

മാനാഞ്ചിറ സി എസ് ഐ, ഗാന്ധി ഗ്രാം, ശ്രീരാമകൃഷ്ണ മഠം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം സംഘം മലപ്പുറത്തേയ്ക്ക് യാത്ര തിരിച്ചു.

ഒക്ടോബര്‍ എട്ടിന് കാഞ്ഞങ്ങാട് ആനന്ദാശ്രമ വേദിയില്‍ നടന്ന ചടങ്ങില്‍ മഠാധിപതി മുക്താനന്ദ സ്വാമികളുടെ അനുഗ്രഹത്തോടെ ആരംഭിച്ച യാത്ര ഈ മാസം 14ന് തിരുവനന്തപുരത്ത് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ധര്‍മ്മ രാജ്യ വേദിയുടെ തുടര്‍ പദ്ധതിയായ ത്യാഗാര്‍ച്ചനയുടെ ഉദ്ഘാടനവും നടക്കും.

Share This Article
Leave a Comment
error: Content is protected !!