ജലീല്‍ രാമന്തളി സ്മരണികയിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: പ്രശസ്ത എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ ജലീല്‍ രാമന്തളിയുടെ സ്മരണയ്ക്കായി സ്മരണിക പ്രസിദ്ധീകരിക്കാന്‍ ജലീല്‍ രാമന്തളി അനുസ്മരണ സമിതി തീരുമാനിച്ചു. വി പി കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു.

city exchange

കരപ്പാത്ത് ഉസ്മാന്‍, എന്‍ജിനീയര്‍ അബ്ദുറഹീം, വി ടി വി ദാമോദരന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മഹമൂദ് മാട്ടൂല്‍, എ എം ഹസ്സന്‍, വി പി മുഹമ്മദലി, ജമാല്‍ കടന്നപ്പള്ളി, ഇ കെ കെ പടന്നക്കാട് എന്നിവര്‍ പ്രസംഗിച്ചു.

എ എം ഹസ്സന്‍ എഡിറ്റര്‍ ആയി ആറംഗ പത്രാധിപസമിതിയെ തിരഞ്ഞെടുത്തു. ജലീല്‍ രാമന്തളിയെക്കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും മേയ് 30നകം [email protected] എന്ന ഇമെയില്‍ വിലാസത്തിലോ +919744364145 എന്ന വാട്‌സാപ്പിലോ അയക്കാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!