വ്യാഴാഴ്ച റമദാന്‍ സ്ഥിരീകരിച്ച് ഖത്തര്‍, യു എ ഇ, സൗദി അറേബ്യ

Web Desk
1 Min Read

ദോഹ/ അബൂദാബി/ റിയാദ്: മാസപ്പിറവി ദൃശ്യമാകാതിരുന്നതിനെ തുടര്‍ന്ന് റമദാന്‍ ഒന്ന് വ്യാഴാഴ്ചയായിരിക്കുമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. രാജ്യത്തെവിടേയും ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി ദൃശ്യമായില്ലെന്നും മാസപ്പിറവി കമ്മിറ്റി അറിയിച്ചു.

city exchange

യു എ ഇയില്‍ റമദാന്‍ ഒന്ന് മാര്‍ച്ച് 23 വ്യാഴാഴ്ചയായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ സെന്റര്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് 21ന് മഗ്‌രിബിന് ശേഷം ചന്ദ്രപ്പിറവി കാണാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ബുധനാഴ്ച ശഅബാനിലെ അവസാന ദിനവും വ്യാഴാഴ്ച റമദാനിലെ ആദ്യ ദിനവുമായി സ്ഥിരീകരിച്ചത്.

മാസപ്പിറവി ദൃശ്യമാകാതിരുന്നതിനെ തുടര്‍ന്ന് സൗദിയിലും വ്യാഴാഴ്ചയാണ് റമദാന്‍ ഒന്ന് ആരംഭിക്കുകയെന്ന് മാസപ്പിറവി സമിതി അറിയിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!