

ദമ്മാം: ഫോക്കസ് ഇന്റര്‍നാഷണല്‍ ദമ്മാം ഡിവിഷനു കീഴില്‍ ടാലന്റ് ്ടീന്‍സ് ക്ലബ് പ്രവര്‍ത്തനം തുടങ്ങി. വൈവിധ്യം നിറഞ്ഞ വിവിധ സെഷനുകള്‍ ഉള്‍ക്കൊണ്ട പ്രോഗ്രാമില്‍ ടീന്‍സ് ഹാങ് ഔട്ട് സെഷന് മാധ്യമ പ്രവര്‍ത്തകനും പ്രമുഖ ട്രെയ്‌നറുമായ സാജിദ് ആറാട്ടുപുഴയും ഗോള്‍ സെറ്റിംഗ് ആന്റ് മാത്തമാറ്റിക്‌സ് ഗെയിംസിന് മൊയ്തീന്‍ സാഹിബ് പട്ടാമ്പിയും നേതൃത്വം നല്‍കി.

ആടിയും പാടിയും കളിയിലൂടെ കാര്യം പറഞ്ഞ പരിപാടിയില്‍ ന്യൂറോ സൈകാട്രിസ്റ്റ് അഖില്‍ കൈപ്പമംഗലം, ഫോക്കസ് ഇന്റര്‍നാഷണല്‍ പ്രതിനിധി ശബീര്‍ വെള്ളാടത്ത്, അബ്ദുല്ല തൊടിക, ഫോക്കസ് സൗദി റീജനല്‍ സി ഒ ഒ നസീമുസ്സബാഹ് എന്നിവരും പങ്കെടുത്തു.

കൗമാര പ്രായത്തില്‍ നല്ല കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുക, പഠനത്തോടൊപ്പം കുട്ടികളുടെ സ്‌കില്‍ ഡവലപ്‌മെന്റ്, വ്യക്തിത്വ വികസനം, നാട്ടറിവ്, കരിയര്‍ ഗൈഡന്‍സ്, സ്വയം പ്രതിരോധം, സാമൂഹ്യ ക്ഷേമ അവബോധം, ധാര്‍മ്മികത തുടങ്ങിയ വിവധ മേഖലകളില്‍ സ്പര്‍ശിക്കുന്ന രൂപത്തിലായിരിക്കും ടാലന്റ് ടീന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെന്ന് ക്ലബ്ബ് ചെയര്‍മാന്‍ ഷറഫുദ്ധീന്‍ ഷാ, കണ്‍വീനര്‍ സജില്‍ നിലമ്പൂര്‍ എന്നിവര്‍ പറഞ്ഞു.
ഫോക്കസ് ദമ്മാം ഡിവിഷന്‍ മാനേജര്‍ നൗഷാദ് എം വി, അന്‍ഷാദ് കാവില്‍, അജ്മല്‍ കൊളക്കാടന്‍, മുജീബുറഹ്മാന്‍ കുഴിപ്പുറം, അന്‍സാര്‍ വെള്ളോടത്ത്, വാസിക് നെല്ലളം, നസീം അബ്ദുറഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

