അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം ശക്തമായി നടപ്പാക്കണം

Web Desk
1 Min Read

ദോഹ: കേരളത്തിന്റെ അന്തസ്സ് ചോദ്യം ചെയ്യുന്ന നരബലി ഉള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങള്‍ മനുഷ്യരെ മുഴുവന്‍ ഞെട്ടിക്കുന്നതാണെന്നും ശക്തമായ നിയമം നടപ്പാക്കുകയും എല്ലാവിധ ജന വിഭാഗങ്ങളിലും ബോധവത്ക്കണം അനിവാര്യമാണെന്നും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

city exchange

ഭരണ പരിഷ്‌കാര കമ്മീഷന്റെ നേതൃത്വത്തില്‍ 2021 ഒക്ടോബറില്‍ തയ്യാറാക്കിയ കരട് ബില്ലായ ‘ദ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക് മാജിക് ബില്‍’ എത്രയും വേഗം നിയമമാക്കി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇസ്‌ലാഹി സെന്റര്‍ അഭ്യര്‍ഥിച്ചു. അന്ധവിശ്വാസത്തിലേക്ക് നയിക്കുന്ന പരസ്യങ്ങളില്‍ നിന്ന് സാമൂഹിക പ്രതിബദ്ധതയുള്ള ദൃശ്യ, ശ്രാവ്യ, അച്ചടി, സാമൂഹ്യ മാധ്യമങ്ങള്‍ വിട്ടുനില്‍ക്കുകയും പകരം അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പ്രചരണത്തില്‍ മുന്‍ നിരയില്‍ ഉണ്ടാവണമെന്നും ഇസ്‌ലാഹി സെന്റര്‍ അഭ്യര്‍ഥിച്ചു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണ നിര്‍വ്വഹണത്തിനായി കേരള നദ്വത്തുല്‍ മുജാഹീദിന്റെ നേതൃത്വത്തില്‍ നിരന്തരമായി കാലങ്ങളോളം പരിശ്രമിക്കുകയും വിവിധ സംസ്ഥാന സമ്മേളന പ്രമേയമായി സര്‍ക്കാറുകളുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇസ്‌ലാഹി സെന്റര്‍ ഓര്‍മ്മിപ്പിച്ചു.

- Advertisement -
Ad image

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഇതര സംസ്ഥാനങ്ങള്‍ കൊണ്ടു വന്ന നിയമം കേരളവും മാതൃകയാക്കേണ്ടതുണ്ടെന്നും ഭാരവാഹികളായ ആക്ടിങ് പ്രസിഡന്റ് സുബൈര്‍ വക്‌റ, ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി മങ്കട, ട്രഷറര്‍ ഹുസൈന്‍ മുഹമ്മദ് യു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!