കെ പി ഉമ്മര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Web Desk
1 Min Read

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ നടന്‍ കെ പി ഉമ്മര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഡോ. എന്‍ എം ബാദുഷ, അഭിനയമേഖലയില്‍ അരനൂറ്റാണ്ട് വിജയന്‍ വി നായര്‍, ചലച്ചിത്ര സംവിധായകനായ നൗഷാദ് ഇബ്രാഹിം, ചിത്രകാരനും എഴുത്തുകാരനുമായ ഇ സുധാകരന്‍, ഗായികയും സംഗീതാധ്യാപികയുമായ രജനി പ്രവീണ്‍ എന്നിവരെ പ്രതിഭാ പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുത്തു.

city exchange

രജനി സുരേഷ് (മികച്ച കഥാസമാഹാരം: പേരയ്ക്കാമരം), ടി പി ഭാസ്‌കരന്‍ (ആത്മകഥ: ഒരു ദലിതന്റെ ആത്മകഥ), തച്ചിലോട്ട് നാരായണന്‍ (ചരിത്ര ഗവേഷണ പഠനഗ്രന്ഥം: കാണിക്കാരും അമ്പെയ്ത്തും), ഉഷ സി നമ്പ്യാര്‍ (കവിതാസമാഹാരം: ആരായിരുന്നവര്‍?), എ വി ഫര്‍ദിസ് (കെ പി ഉമ്മര്‍ ‘ഓര്‍മ്മകളുടെ പുസ്തകം’ എഡിറ്റര്‍), ദീപ്തിഷ് കൃഷ്ണ (ടെലിവിഷന്‍ അഭിമുഖം: നഞ്ചിയമ്മയുടെ പാട്ടും ഓണവും ജീവിതവും; നമത് ഓണം- മനോരമ ന്യൂസ്), അഭിലാഷ് നായര്‍ (ന്യൂസ് ഡോക്യുമെന്ററി: കരിപ്പൂര്‍ വിമാനാപകടം ഒന്നാം വാര്‍ഷികം – മാതൃഭൂമി ന്യൂസ്), എ സി വി ബ്യൂറോ ചീഫ് വി വി സഞ്ചീവ്, ഓണ്‍ലൈന്‍ അവതാരകനും എം ഡിയുമായ ആര്‍ ജെ കൈലാസ്, എ രാജേഷ് (ആല്‍ബം സംവിധായകന്‍: തുമ്പപ്പൂ), പ്രശാന്ത് ചില്ല (ഷോര്‍ട്ട് ഫിലിം സംവിധായകന്‍- മഞ്ചാടി) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

കെ പി ഉമ്മര്‍ വിടപറഞ്ഞിട്ട് 21 വര്‍ഷമാവുന്ന ഒക്ടോബര്‍ 29ന് ശനിയാഴ്ച രാവിലെ പതിനൊന്നര മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പി വി ഗംഗാധരന്‍, ജൂറി ചെയര്‍മാന്‍ പ്രൊഫ. സമദ് മങ്കട എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ റഹിം പൂവാട്ടുപറമ്പ് അറിയിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!