കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ

Web Desk
1 Min Read

ആലുവ: കൊച്ചിന്‍ ബാങ്ക് മെഡിക്കല്‍ കോളേജ് റോഡിനെ നെടുകെ പിളര്‍ത്തുന്ന ഒരു മീറ്റര്‍ വ്യാസമുള്ള വിനാശകരമായ കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ ബഹുജന പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ഇന്ത്യ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എടത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് കെ എം ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

city exchange

ആലുവ പെരിയാറിലെ ജലം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍പ്പനച്ചരക്കാക്കി കിഴക്കന്‍ മേഖലയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന തിരക്കേറിയ റോഡും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന മെയില്‍ റോഡും കാക്കനാട് വ്യവസായ മേഖലയിലേക്കും ഇന്‍ഫോപാര്‍ക്കിലേക്കും മറ്റും ആയിരക്കണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന പ്രധാന പാതയായ മെഡിക്കല്‍ കോളേജ് റോഡിലൂടെ ഈ പദ്ധതി നടപ്പിലായാല്‍ മിക്ക വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയും സാമ്പത്തികമായി ഈ മേഖല വന്‍ തകര്‍ച്ചയിലേക്ക് വീഴുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കൂടാതെ ഈ റോഡ് വഴിയുള്ള ഗോഡൗണുകളും കമ്പനികളും കച്ചവടസ്ഥാപനങ്ങളും അജീവനാന്തം പൂട്ടിപ്പോകേണ്ട അവസ്ഥയുമുണ്ടാകും. ഇതോടെ അനേകായിരം പേരുടെ തൊഴിലാണ് നഷ്ടപ്പെടുക.

പദ്ധതി ഉപക്ഷേച്ച് തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന റോഡ് അടിയന്തിരമായി ബി എം, ബി സി നിലവാരത്തില്‍ ടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്ന് പ്രക്ഷോഭത്തില്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!