പ്രവാസി എഴുത്തുകാരന്‍ കെ പി അബൂബക്കറിന്റെ ‘പശു’ പ്രകാശനം ചെയ്തു

Web Desk
1 Min Read

വടകര: ഖത്തര്‍ പ്രവാസി കെ പി അബൂബക്കറിന്റെ കഥാസമാഹാരം പശു വടകര എം എല്‍ എ കെ കെ രമ പ്രകാശനം ചെയ്തു. ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ് പുസ്തകം ഏറ്റുവാങ്ങി. എസ് പി ഹമീദ് അധ്യക്ഷത വഹിച്ചു.

city exchange

അര്‍ഥവത്തായ വലിയ സന്ദേശങ്ങളാണ് പശുവിലൂടെ സമൂഹത്തിനു മുന്നില്‍ കെ പി അബൂബക്കര്‍ അവതരിപ്പിക്കുന്നതെന്ന് കെ കെ രമ എം എല്‍ എ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ലക്ഷ്യംവെക്കപ്പെടുന്ന കാലത്ത് പശു ഒരു സാധു മൃഗമല്ലെന്ന് കഥകള്‍ കാണിച്ചു തരുന്നുവെന്നും അവര്‍ പറഞ്ഞു.

അനൂപ് അനന്തന്‍ പുസ്തകം പരിചയപ്പെടുത്തി. പുറന്തോടത്ത് ഗംഗാധരന്‍, അഡ്വ. താജുദ്ധീന്‍ കൊല്ലാണ്ടി, സി ജസീറ, സൂപ്പി തിരുവള്ളൂര്‍, വി പി ഉസ്മാന്‍, എം ടി നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡോ. സി എം ഷംനയ്ക് ആസ്വാദകക്കൂട്ടം മാക്കൂല്‍ പീടിക ഉപഹാരം കെ കെ രമ സമ്മാനിച്ചു.

- Advertisement -
Ad image

പുസ്തകം കേരളത്തില്‍ ലഭിക്കാന്‍ 9207651726 എന്ന നമ്പറിലേക്ക് 100 രൂപ ഗൂഗ്ള്‍ പേ ചെയ്ത് അതേ നമ്പറിലേക്ക് വിലാസം വാട്‌സ്ആപ് ചെയ്താല്‍ മതിയാകും.

Share This Article
Leave a Comment
error: Content is protected !!