പ്രാര്‍ഥനാ സദസ്സും ഹാഫിസ് സാബിത്തിന് സ്വീകരണവും സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ മരിച്ച ജില്ലാ കൗണ്‍സിലര്‍ അസീബിനു വേണ്ടി പ്രാര്‍ഥനാ സദസ്സ് നടത്തി. പ്രാര്‍ഥനയ്ക്ക് സൈനുദ്ധീന്‍ നിസാമി നേതൃത്വം നല്‍കി.

city exchange

തുടര്‍ന്ന് നടന്ന ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു. ലുക്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഇന്ത്യയില്‍ നിന്ന് ഈജിപ്ത് അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലേക്കു സൈക്കിളിലൂടെയുള്ള യാത്രാമധ്യേ ഖത്തറില്‍ എത്തിയ ഹാഫിള് സാബിത്തിനു സ്വീകരണം നല്‍കി.

- Advertisement -
Ad image

മുതിര്‍ന്ന നേതാക്കളായ കെ എസ് മുഹമ്മദ് കുഞ്ഞി, എം വി ബഷീര്‍, സാദിഖ് പാക്യാര, കാദര്‍ ഉദുമ, ജില്ലാ ഭാരവാഹികളായ സിദ്ദീഖ് മണിയന്‍പാറ, നാസര്‍ കൈതക്കാട്, മുഹമ്മദ് കെബി ബായാര്‍, ഷാനിഫ് പൈക, മൊയ്ദു ബേക്കല്‍, സഗീര്‍ ഇരിയ, വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ഗ്രീന്‍ലാന്റ് നാസര്‍, ഷഫീഖ് ചെങ്കള, മാക് അഡൂര്‍, സലാം ഹബീബി, ആബിദ് ഉദിനൂര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സമീര്‍ ഉടുമ്പുന്തല സ്വാഗതവും സാദിഖ് കെ സി നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!