

ദോഹ: റോകോളുമായി സഹകരിച്ച് എ ബി എന്‍ കോര്‍പ്പറേഷന്‍ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സാങ്കേതിക സെമിനാര്‍ സംഘടിപ്പിച്ചു. വ്യവസായ പ്രമുഖര്‍, പ്രൊഫഷണലുകള്‍, നയരൂപീകരണ വ്യക്തിത്വങ്ങള്‍ തുടങ്ങി സര്‍ക്കാര്‍- സ്വകാര്യ മേഖലാ കമ്പനികളില്‍ നിന്നുള്ളവര്‍ സെമിനാറില്‍ പങ്കെടുത്തു.

എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ കെ മേനോന്‍, സീനിയര്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ജിതേഷ് പി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും റോക്കോള്‍ പ്രതിനിധികളായ ഹാവിയര്‍ മന്‍സാനോ, സൈമണ്‍ പാര്‍നെല്‍, ഇംതിയാസ് എന്നിവരും പങ്കെടുത്തു.

വ്യാവസായിക ലൂബ്രിക്കന്റുകള്‍, ക്രെയിനുകള്‍, തുറമുഖങ്ങള്‍, മെറ്റല്‍ വര്‍ക്കിംഗ് എന്നീ മേഖലകളിലെ റോകോളിന്റെ നൂതനമായ പരിഹാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശദമായ സാങ്കേതിക അവതരണങ്ങള്‍ സെമിനാറില്‍ നടത്തി. തുടര്‍ന്ന് ഇന്ററാക്ടീവ് സാങ്കേതിക ചോദ്യോത്തര സെഷന്‍ നടന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനികളുടെ പ്രതിനിധികളും ഉള്‍പ്പെടെ പങ്കെടുത്തവര്‍ വ്യവസായ വെല്ലുവിളികളെയും ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളെയും കുറിച്ച് ചര്‍ച്ചകള്‍ നടത്തി.
