ദേശീയ വിദ്യാഭ്യാസ നയം: ആശങ്കകള്‍ അകറ്റണമെന്ന് കെ എ ടി എഫ്

Web Desk
2 Min Read

കൊച്ചി: നാനാത്വത്തില്‍ ഏകത്വം മുഖമുദ്രയാക്കിയ നമ്മുടെ രാജ്യത്ത് എല്ലാവരേയും ഉള്‍കൊള്ളുന്നതും ഉള്‍കൊള്ളിക്കുന്നതുമാകണം വിദ്യാഭ്യാസ നയമെന്നും അതുകൊണ്ടുതന്നെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്‍ ആശങ്കകള്‍ അകറ്റണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ദക്ഷിണ മേഖല ശില്പശാല ആവശ്യപ്പെട്ടു.

city exchange

സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയം ബഹുഭാഷ പ്രോല്‍സാഹന നയമാണെങ്കില്‍ അറബി പോലുള്ള അന്തര്‍ദേശീയ ഭാഷകളോട് വിവേചന പൂര്‍ണമായ സമീപനം സ്വീകരിക്കുന്നത് ഭാഷാ സാമ്രാജ്യത്വത്തെയും സാംസ്‌കാരിക അധിനിവേശത്തെയുമാണ്
വെളിപ്പെടുത്തുന്നതെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ പറക്കാട്ട് പറഞ്ഞു.

ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്ത് ഭാരതീയ ഭാഷകളോടൊപ്പം ലോക ഭാഷകളും പഠിക്കാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കണം. ഇന്തോ അറബ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചാലക ശക്തിയായി വര്‍ത്തിച്ചത് അറബി ഭാഷയായിരുന്നു എന്ന യാഥാര്‍ഥ്യം ഉത്തരവാദപ്പെട്ടവര്‍ വിസ്മരിക്കരുത്.

- Advertisement -
Ad image

ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുമ്പോള്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും കണക്കിലെടുക്കണം. അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരും ശ്രദ്ധിക്കണം. അറബി ഭാഷാ അധ്യാപകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. അറബി ഭാഷാ പഠനം സംരക്ഷിക്കപ്പെടണമെന്നും ശില്പശാല പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

‘എന്‍ ഇ പി ഒളി അജണ്ടകള്‍ കാണാതിരിക്കരുതെന്ന’ പ്രമേയത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

പുല്ലേപ്പടി കെ എം ഇ എ ഹാളില്‍ നടന്ന ശില്പശാലയില്‍ കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ്, എം സ്വലാഹുദ്ദീന്‍ മദനി, എന്‍ എ സലിം ഫാറൂഖി, ടി സി അബ്ദുല്‍ ലത്തീഫ്, എം എ സാദിഖ്, എം എം നാസര്‍, സി എസ് സിദ്ദീഖ്, അബ്ദുല്‍ ഗനി സ്വലാഹി, ഡോ. അബ്ദുല്‍ സലാം, പി അബ്ദുലത്തീഫ് മഞ്ചേരി, സുബൈര്‍ പി എം, ഷമീര്‍ പുതുപ്പാടി, അഫ്‌സല്‍ കൊച്ചി, മുഹ്‌സിന്‍ പാടൂര്‍, അനീസലി ഇടുക്കി, മുഹമ്മദ് യാസീന്‍ ഈരാറ്റുപേട്ട, ഹബീബ് മദനി പത്തനംതിട്ട, ഷിഹാബുദ്ദീന്‍ ആലപ്പുഴ, സാദിഖ് കൊല്ലം, ഹാസിലുദ്ദീന്‍ തിരുവനന്തപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!