ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ട ഓണാഘോഷ പരിപാടിയില്‍ ഡോ. പുനലൂര്‍ സോമരാജനെ ആദരിക്കും

Web Desk
1 Min Read

ദോഹ: ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ടയുടെ ഓണാഘോഷ പരിപാടിയില്‍ പത്തനാപുരം ഗാന്ധിഭവന്റെ പിതാവ് ഡോ. പുനലൂര്‍ സോമരാജനെ ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 24ന് ഐ സി സി അശോകാ ഹാളിലാണ് ഓണാഘോഷ പരിപാടികള്‍ നടക്കുക. ഏഷ്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബം എന്ന ഖ്യാതിക്ക് അര്‍ഹമായ സ്ഥാപനമാണ് പത്തനാപുരം ഗാന്ധിഭവന്‍.

city exchange

2013ല്‍ ഐ സി സിയില്‍ അഫിലിയേഷന്‍ ലഭിച്ചത് മുതല്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ട നിര്‍വഹിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2014ല്‍ ഖത്തര്‍ ഗവണ്‍മെന്റ് സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്ക്കരണ പരിപാടിയില്‍ ഐ സി സിയുമായി ചേര്‍ന്ന് റോഡ് ഷോ, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മിയ പാര്‍ക്കില്‍ സംഘടിപ്പിച്ച പാസ്സേജ് ടു ഇന്ത്യ എന്ന പരിപാടിയില്‍ മംഗള്‍യാന്‍ ദൗത്യം വിജയകരമാക്കിയ പി എസ് എല്‍ വിയുടേയും ഇന്ത്യന്‍ റയില്‍വേയുടെ ട്രെയിന്റെ മാതൃകയും അവതരിപ്പിച്ചു. 2017ല്‍ ചെടികള്‍ നട്ടുവളര്‍ത്തി തമീം അല്‍ മജീദ് മാതൃകയില്‍ പൂക്കള്‍ വിരിയിച്ച് അത്തപ്പൂക്കളം ഉണ്ടാക്കുകയും കോവിഡ് കാലത്ത് ഇന്ത്യ വികസിപ്പിച്ച കോവി ഷീല്‍ഡ്, കോവാക്‌സിന്‍ മാതൃക 2022ലെ പാസ്സേജ് ടു ഇന്ത്യയില്‍ അവതരിപ്പിച്ചും 2024ലെ പാസേജ് ടു ഇന്ത്യയില്‍ ചന്ദ്രയാന്‍ മോഡല്‍ തുടങ്ങിയവ അവതരിപ്പിച്ചു.

നാട്ടില്‍ പുനരധിവാസ പദ്ധ്വതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ നിരാലംബരായ മൂന്ന് കുടുംബങ്ങള്‍ക്ക് വസ്തു വാങ്ങി വീട് വെച്ച് നല്‍കുകയും ചികിത്സാ സഹായങ്ങള്‍, പ്രളയാനന്തര സഹായങ്ങള്‍, കോവിഡ് മഹാമാരി സഹായങ്ങള്‍ ലഹരി മാഫിയക്കെതിരെ കാംപയിന്‍ തുടങ്ങിയവ നടത്തി.

വാര്‍ത്താ സമ്മേളനത്തില്‍ ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ട പ്രസിഡന്റ് ഷംനാദ് ശംസുദ്ദീന്‍, വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍, ജനറല്‍ സെക്രട്ടറി അനീഷ് മാത്യു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി അനൂപ് ജി, മെമ്പര്‍ഷിപ്പ് സെക്രട്ടറി ജിബിന്‍ ഇ പി, മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍, എക്‌സിക്യൂട്ടീവ് അംഗം രാജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!