
കക്കട്ടില്‍: വിദേശ രാജ്യത്ത് പതിറ്റാണ്ടുകളായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ അഹമ്മദ് പാതിരിപ്പറ്റയെ കുന്നുമ്മല്‍ പഞ്ചായത്ത് വികസന സദസ്സില്‍ ആദരിച്ചു.

കുറ്റ്യാടി എം എല്‍ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി കെ റീത്ത അധ്യക്ഷത വഹിച്ചു. വൈ പ്രസിഡണ്ട് വി വിജിലേഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് മുഹമ്മദ് കക്കട്ടില്‍, കെ കെ രമേഷ്, സി പി സജിത, വി രാജന്‍, എം പി കുഞ്ഞിരാമന്‍, വി പ്രഭാകരന്‍, വി പി വാസു എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെയും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരെയുമാണ് ആദരിച്ചത്.
