രാമന്തളി മര്‍ഖല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ വര്‍ണ്ണാഭമായ സ്വാതന്ത്ര്യ ദിനാഘോഷം

Web Desk
1 Min Read

രാമന്തളി: മര്‍ഖല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം കൊണ്ടാടി.

city exchange

ആര്‍ എം ജെ സി പ്രസിഡന്റ് സി എം ടി മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ കെ സ അബ്ദുല്ല, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ഓഡിറ്റര്‍ അബ്ദുല്‍ നസീര്‍, വൈസ് പ്രസിഡണ്ട് കെ പി അബ്ദുല്‍ ഗഫൂര്‍, കണ്‍വീനര്‍മാരായ സി എ അന്‍വര്‍, എം കെ അലി ഹാജി, ജോയിന്റ് സെക്രട്ടറി സി എ ഇസ്മായില്‍, പി ടി വി അബ്ദുല്ല, എം സി അബ്ദുറഹിമാന്‍, പി കെ ഖാസിം, ഓഫീസ് സെക്രട്ടറി കെ എം മുഹമ്മദ്, അധ്യാപകര്‍, രക്ഷിതാക്കള്‍ നാട്ടുകാര്‍ സംബന്ധിച്ചു.

സാരെ ജഹാം സെ അച്ചാ എന്ന ഗാനാലാപനത്തോടെ വിദ്യാര്‍ഥികളുടെ മനോഹരമായ ഫ്‌ളാഗ് പരേഡ് നടന്നു. സുഹൈല്‍ ദാഈ ദാരിമി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. മദ്രസാ ലീഡര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.. വിദ്യാര്‍ഥികളുടെ വ്യത്യസ്ത ഭാഷകളിലുള്ള പ്രസംഗവും നടന്നു.

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ ഒരുക്കിയ വ്യത്യസ്ത കലാ വൈഭവങ്ങള്‍ ‘ഇന്ത്യന്‍ എക്‌സ്‌പോ എന്ന പേരില്‍ മദ്രസ ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ഫാസില്‍ ദാരിമി, ഇര്‍ഫാന്‍ ഹൈതമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!