ഷാര്‍ജ ബുക്ക് ഫെസ്റ്റിന് സമാപനം

Web Desk
1 Min Read

ഷാര്‍ജ:ഷാര്‍ജ രാജ്യാന്തര പുസ്തകമേള (എസ.്‌ഐ.ബി.എഫ്) സമാപിച്ചു. ‘എന്നും എവിടെയും ശരിയായ പുസ്തകമുണ്ട്’ എന്ന പ്രമേയത്തില്‍ ഈ മാസം 3 മുതല്‍ അല്‍ താവൂനിലെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 40ാമത് മേളയാണ് സമാപിച്ചത്. കോവിഡ് പശ്ചാത്തലത്തിലും വന്‍ സന്ദര്‍ശകപ്രവാഹമാണ് മേളയ്ക്കുണ്ടായത്. അവസാന ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കൂടുകയും കൂടുതല്‍ പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു. സംഘാടകരായ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമദ് റക്കാദ് അല്‍ അമിരിയുടെ നേതൃത്വത്തിലാണ് മേള നടന്നത്. യുഎഇ സുംപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധാകാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തിലായിരുന്നു പരിപാടി.
ഈവര്‍ഷത്തെ സാഹിത്യ നൊബൈല്‍ ജേതാവ് ഗുര്‍ന, ചേതന്‍ ഭഗത്, സന്തോഷ് ജോര്‍ജ് കുളങ്ങര, മനോജ് കുറൂര്‍, എന്നിവരടക്കം നിരവധി പേര്‍ മേളയില്‍ പങ്കെടുത്തു. പി.എഫ്.മാത്യൂസ് ,അമിതാവ് ഘോഷ് തുടങ്ങിയവര്‍ സംവാദങ്ങളില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ എഴുത്തുകാരും കലാകാരന്മാരും പങ്കെടുത്തു. പ്രസാധക സമ്മേളനവും ലൈബ്രേറിയന്‍മാരുടെ സമ്മേളനവും മേളയുടെ ഭാഗമായി നടന്നു. 11 ദിവസത്തെ മേളയില്‍ പുസ്തകപ്രകാശനം, സംവാദം, ചര്‍ച്ചകള്‍, അഭിമുഖം, നാടകം തുടങ്ങിയവയും മറ്റു കലാസാംസ്‌കാരിക, സംഗീത, പാചക പരിപാടികളും അരങ്ങേറി. സ്‌പെയിനാണ് ഇപ്രാവശ്യത്തെ അതിഥിരാജ്യം. മലയാളി പ്രസാധകരുടെയും സന്ദര്‍ശകരുടെയും സാന്നിധ്യം ഷാര്‍ജ പുസ്തകമേളയിലെ പ്രധാന സവിശേഷധയാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!