ഖത്തറില്‍ പുകയുന്ന കോണ്‍ഗ്രസ്; ജോപ്പച്ചനെ കെ പി സി സി പുറത്താക്കി; പ്രതിഷേധിച്ച് സിദ്ദീഖ് പുറായിലിന്റെ രാജി

Web Desk
2 Min Read

ദോഹ: ഖത്തര്‍ ഇന്‍കാസ് വൈസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേകൂറ്റ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കെ പി സി സി പ്രസിഡന്റ് നടപടിയെടുത്തു. ഇതിനു പിന്നാലെ ചിലര്‍ കെ പി സി സി പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും വിവരം തങ്ങളോട് അന്വേഷിച്ചില്ലെന്നും കുറ്റപ്പെടുത്തി ഒ ഐ സി സി ഇന്‍കാസ് ജനറല്‍ സെക്രട്ടറി സിദ്ധീഖ് പുറായില്‍ രാജിക്കത്ത് നല്കി.

city exchange

ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തുവ രികയും എതിര്‍ സ്ഥാനാര്‍ഥിയുടെ വിജയത്തിന് വോട്ടുമറിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തുവെന്ന് കുറ്റപ്പെടുത്തിയാണ് ഇന്‍കാസ് സ്ഥാപകാംഗം കൂടിയായ വൈസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേകൂറ്റിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നടപടിയെടുക്കുമെന്ന് കാണിച്ച് കത്ത് നല്കിയത്. പൊതുസമൂഹത്തില്‍ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും ഇന്‍കാസ് ഖത്തര്‍ ജോപ്പച്ചനെതിരെ പ്രമേയം പാസ്സാക്കുകയും കര്‍ശനമായ നടപടികള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി കെ സുധാകരന്‍ കത്തില്‍ സൂചിപ്പിക്കുന്നു.

ജോപ്പച്ചന്‍ തെക്കേകൂറ്റിനെതിരെ നടപടി സ്വീകരിക്കുമെന്നറിയിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അയച്ച കത്ത്‌

ഇന്‍കാസിന്റെ ഔദ്യോഗിക പദവികളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്യുന്നുവെന്നാണ് കെ പി സി സി പ്രസിഡന്റ് കത്തില്‍ പറയുന്നത്. നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ പത്തു ദിവസത്തിനകം മറുപടി നല്കണമെന്നും നവംബര്‍ 12ന് നല്കിയ കത്തില്‍ പറയുന്നു. ജോപ്പച്ചന്‍ തെത്തേകൂറ്റിന് പുറമേ ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ ശങ്കരപിള്ള കുമ്പളത്തിനും ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമലയ്ക്കുമാണ് കെ പി സി സി പ്രസിഡന്റ് കത്തിന്റെ പകര്‍പ്പുകള്‍ നല്കിയിരിക്കുന്നത്.
എന്നാല്‍ ജോപ്പച്ചനെതിരെ നടപടി സ്വീകരിക്കുന്ന വിവരം അറിഞ്ഞത് അച്ചടി- ദൃശ്യ മാധ്യമങ്ങളിലൂടെയാണെന്നും സംഘടയുടെ ഔദ്യോഗിക പദവിയിലിരിക്കുന്ന തന്നെ പോലുള്ളവരോട് കെ പി സി സി പ്രസിഡന്റോ അദ്ദേഹം നിയോഗിച്ച ആരെങ്കിലുമോ അന്വേഷിച്ചില്ലെന്നും അണികളുടെ നിരന്തര ചോദ്യങ്ങള്‍ക്ക് യാതൊരു ഉത്തരവും നല്കാന്‍ സാധിക്കുന്നില്ലെന്നും ഖത്തര്‍ ഇന്‍കാസ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് പുറായില്‍ കെ സുധാകരന് നല്കിയ കത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയും നേതൃത്വവും ഏല്‍പ്പി്ച ഖത്തര്‍ ഇന്‍കാസിന്റെ ഒ ഐ സി സി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് സ്വമേധയാ രാജിവെക്കുന്നുവെന്നാണ് കത്തില്‍ വിശദീകരിക്കുന്നത്.

- Advertisement -
Ad image
സിദ്ധീഖ് പുറായില്‍ കെ പി സി സി പ്രസിഡന്റിന് അയച്ച രാജിക്കത്ത്‌

ഖത്തറിലെ കോണ്‍ഗ്രസില്‍ വ്യക്തി വൈരാഗ്യമായും ഗ്രൂപ്പ് തിരിഞ്ഞും പരസ്പരം കൊമ്പു കോര്‍ക്കുന്ന അന്തരീക്ഷമാണുള്ളതെന്നും അക്കാര്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരനോടും അദ്ദേഹത്തിന് മുമ്പുള്ള കെ പി സി സി പ്രസിഡന്റുമാരോടും നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു പരിഹാരവും ഉണ്ടാക്കിയില്ലെന്നും സിദ്ധീഖ് പുറായില്‍ കുറ്റപ്പെടുത്തുന്നു. വ്യക്തി വൈരാഗ്യത്തിന്റേയും ഗ്രൂപ്പ് വൈരത്തിന്റേയും തുടര്‍ച്ചയായാണ് ജോപ്പച്ചനെതിരെ നടപടി എടുക്കുന്നതെന്നും കത്തില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!