പി പിയുടെ പൊന്നോര്‍മകള്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

കാഞ്ഞങ്ങാട്: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സാമൂഹ്യ- രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന പി പി കുഞ്ഞബ്ദുല്ലയുടെ പേരില്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മപുസ്തകം പ്രകാശനം ചെയ്തു. ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് സി പി കുഞ്ഞുമുഹമ്മദിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

city exchange

ചടങ്ങില്‍ പി പി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് വി പി കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. പി പിയുടെ മകള്‍ ആയിഷ ഫര്‍സാന രചിച്ച മനസ്സിന്റ ഇലയനക്കങ്ങള്‍ എന്ന പുസ്തകം പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ് ഡോ. എലിസബത്തിന് നല്‍കി പ്രകാശനം ചെയ്തു. ഇ കെ കെ പടന്നക്കാട്, സി കെ റഹമത്തുല്ല എന്നിവര്‍ പുസ്തക പരിചയം നടത്തി.

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാമത്, സി കുഞ്ഞബ്ദുല്ല, സി എച്ച് അഹമ്മദ് അഷ്‌റഫ് മൗലവി, സി കെ അബ്ദുല്‍ റഹിമാന്‍ ഹാജി, ഷാഹുല്‍ ഹമീദ് തങ്ങള്‍, അഡ്വ. ബേവിഞ്ച അബ്ദുല്ല, എ.ഹമീദ് ഹാജി, മായിന്‍ കുട്ടി അണ്ടത്തോട്, ഖാലിദ് മുരിങ്ങോളി, അഹമ്മദ് പെരിങ്ങാടി, ജമാല്‍ കടന്നപ്പള്ളി, വി പി മുഹമ്മദലി മാസ്റ്റര്‍, ഐ മുഹമ്മദലി, എം ഹമീദ് ഹാജി, സുറൂര്‍ മൊയ്തു ഹാജി, പി എം ഫാറൂഖ്, സി മുഹമ്മദ് കുഞ്ഞി, എം ബി അഷ്‌റഫ്, സി ഖാദര്‍, ഇ കെ മൊയ്തീന്‍ കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജലീല്‍ രാമന്തളി സ്വാഗതവും പി പി നസീമ ടീച്ചര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!