

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കളമശ്ശേരിയില്‍ മണ്ണിടിച്ചില്‍. ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. 68 വയസായിരുന്നു.
ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കളമശ്ശേരി അപ്പോളോ ടയേഴ്സിന് എതിര്‍വശത്ത് ലോറി നിര്‍ത്തി പുറത്തേക്കിറങ്ങുന്നതിനിടയില്‍ തങ്കരാജിന്റെ ദേഹത്തേക്ക് വലിയ കല്ലും മണ്ണും പതിക്കുകായിരുന്നു. മണ്ണിനടിയില്‍ കുടുങ്ങിയ തങ്കരാജിനെ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
തങ്കരാജിന്റെ മൃതദേഹം കളമശ്ശേരി എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

