ബഹ്‌റൈനില്‍ ഇന്ത്യന്‍ സമൂഹം ദീപാവലി ആഘോഷിച്ചു; രാജകുടുംബാംഗത്തിന്റെ സാന്നിധ്യം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി

Web Desk
1 Min Read

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹം ദീപാവലി ഉത്സാഹപൂര്‍വം ആഘോഷിച്ചു. പരമ്പരാഗത സംഗീത- നൃത്ത പരിപാടികള്‍, ദീപങ്ങള്‍ തെളിയിക്കുന്ന ചടങ്ങുകള്‍, കുടുംബ സംഗമങ്ങള്‍ തുടങ്ങിയ ആഘോഷങ്ങളും എങ്ങും നടന്നു.

city exchange

പ്രമുഖ വ്യവസായി പമ്പാവാസന്‍ നായരുടെ വസതിയില്‍ നടന്ന ആഘോഷങ്ങളില്‍ ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പ്രതിനിധിയായി ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പങ്കെടുത്തത് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ഈ സന്ദര്‍ശനം, ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തോടുള്ള ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ സൗഹൃദം, അംഗീകാരം, ആത്മീയ ബന്ധം എന്നിവയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.

ദീപാവലി ആഘോഷങ്ങളില്‍ ശൈഖ് മുഹമ്മദിനൊപ്പം കാബിനറ്റ് കാര്യമന്ത്രി ഹമദ് ബിന്‍ ഫൈസല്‍ അല്‍ മല്‍ക്കി, കിരീടാവകാശിയുടെ കോര്‍ട്ടിലെ രാഷ്ട്രീയ സാമ്പത്തിക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഇസ മുഹമ്മദ് ഇസ അല്‍ ഖലീഫ, പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടര്‍ ജനറല്‍മാരായ ശൈഖ് ഫഹദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖലീഫ, ഹമദ് യാക്കൂബ് അല്‍ മഹമീദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

- Advertisement -
Ad image

ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് ഉള്‍പ്പെടെ ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.

മുനിസിപ്പല്‍ കാര്‍ഷിക മന്ത്രി വാഇല്‍ ബിന്‍ നാസിര്‍ അല്‍ മുബാറക്, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റികാര്യ ഉപദേഷ്ടാവ് അലി ബിന്‍ അല്‍ ശൈഖ് അബ്ദുല്‍ ഹുസൈന്‍ അല്‍ അസ്ഫുര്‍, ഡോ. മുസ്തഫ അല്‍ സയ്ദ്, എം പി മുഹമ്മദ് ഹുസൈന്‍ അല്‍ ജനാഹി, എം പി ബാസ്മ അബ്ദുല്‍ കരീം മുബാറക് എന്നിവരും അതിഥിയായെത്തിയിരുന്നു.
ബഹ്റൈനില്‍ ലഭിക്കുന്ന നിസ്സീമമായ പിന്തുണയ്ക്ക് പമ്പാവാസന്‍ നായര്‍ നന്ദി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!