
മനാമ: വടകര സി എച്ച് സെന്റര്‍ ഏഴാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികള്‍ക്ക് ബഹ്റൈന്‍ വടകര സി എച്ച് സെന്റര്‍ സഹായം കൈമാറി. വടകര എം എല്‍ എ കെ കെ രമയുടെ സാന്നിധ്യത്തില്‍ ബഹ്റൈന്‍ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ടും സി എച്ച് സെന്റര്‍ ജി സി സി കോര്‍ഡിനേറ്ററുമായ എ പി ഫൈസല്‍ സി എച്ച് സെന്റര്‍ വടകര ചെയര്‍മാന്‍ പാറക്കല്‍ അബ്ദുള്ളയ്ക്കു ഫണ്ട് കൈമാറി.

ചടങ്ങില്‍ വടകര സി എച്ച് സെന്റര്‍ നേതാക്കളായ അബ്ദുറഹ്മാന്‍ മക്ക, ഒ കെ കുഞ്ഞബ്ദുള്ള, പി പി ചെക്കന്‍ ഹാജി, പി കെ സി റഷീദ്, സൂപ്പി തിരുവള്ളൂര്‍, പി എം മുസ്തഫ മാസ്റ്റര്‍, പി കെ സി അഫ്‌സല്‍, പി പി റഷീദ്, കെ എം സി സി നേതാക്കളായ കാസിം കോട്ടപ്പള്ളി, മൂസ ഹാജി കല്ല്യോട്ട്, ചാലില്‍ കുഞ്ഞമ്മദ്, അബൂബക്കര്‍ ഹാജി മുട്ടുങ്ങല്‍, ഹമീദ് അയനിക്കാട്, ഇ പി മഹമൂദ് ഹാജി, പി പി റഷീദ് എന്നിവര്‍ പങ്കെടുത്തു.
