തിരൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: അല്‍ മുര്‍റ ഏരിയയില്‍ അക്ബര്‍ ഗ്രോസറി നടത്തുകയായിരുന്ന മലപ്പുറം തിരൂര്‍ വളവന്നൂര്‍ കാവുംപടി സ്വദേശി കുമ്മാളില്‍ മൊയ്ദീന്‍ (69) ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് നിര്യാതനായി.

city exchange

ഭാര്യ: സഫിയ. മക്കള്‍: മൈമൂന, സുല്‍ഫത്ത്, റജ ഫാത്തിമ. മാതാവ്: കുഞ്ഞി പാത്തുമ്മ.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകിട്ട് ഏഴരയ്ക്ക് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!