

ദോഹ: മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 21 വരെ ഫ്‌ളവേഴ്‌സ് 24 ചാനലില്‍ റമദാന്‍ പ്രത്യേക പരിപാടി ‘നോമ്പുകാലം’ സംപ്രേഷണം ചെയ്യുന്നു. നന്മയുടെ വര്‍ത്തമാനം, ഹൃദയപൂര്‍വ്വം, രുചിപ്പുര, ചോദ്യോത്തരം എന്നിങ്ങനെ സെഗ്മെന്റുകളിലായി ഖത്തര്‍ സമയം രാത്രി 10 മണിക്കും യു എ ഇ സമയം രാത്രി 11 മണിക്കും (ഇന്ത്യന്‍ സമയം 12.30) 24 ചാനലില്‍ കാണാം.

സീഷോര്‍ പ്രസന്റ്‌സ് ടീടൈം നോമ്പുകാലം ബ്രോട്ട് യു ബൈ ദോഹ ബ്യൂട്ടി സെന്റര്‍ പ്രൊഡ്യൂസര്‍ റോബിന്‍ ജോര്‍ജ്ജും മുഖ്യഅവതാരകന്‍ റെജി മണ്ണേലുമാണ്.


ആദ്യ ദിവസമായ വ്യാഴാഴ്ച കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നന്മയുടെ വര്‍ത്തമാനം അവതരിപ്പിക്കും. ഖത്തറിലെ ബിസിനസ് പ്രമുഖന്‍ കെ ബി അബ്ദുല്ലഹാജി ഹൃദയപൂര്‍വ്വത്തിലെത്തും. നോമ്പുകാല വിഭവങ്ങളുടെ രുചിപ്പുരയില്‍ സഹറ അയ്യൂബ് വിഭവങ്ങള്‍ തയ്യാറാക്കും. മുനീറ ഖാദറാണ് അവതാരക.
പ്രേക്ഷകര്‍ക്ക് ഉത്തരം പറയാന്‍ ഖുര്‍ആനില്‍ നിന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് ഖത്തര്‍ ടീടൈമിന്റെ ഗിഫ്റ്റ് ഹാംപര്‍ സമ്മാനമായി ലഭിക്കും. ഉത്തരങ്ങള്‍ 0091 9495952018 എന്ന നമ്പറിലേക്കാണ് ഉത്തരങ്ങള്‍ വാട്‌സ്ആപ് ചെയ്യേണ്ടത്.

