

ദുബൈ: മടവൂര്‍ സി എം സെന്റര്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ മടവൂര്‍ ഷെരീഫ് (ഒസാംസ്)ന് ജി സി സി തലത്തില്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. മടവൂര്‍ സി എം സെന്ററിന് കീഴില്‍ എല്ലാ ദിവസവും രാവിലെ ഓണ്‍ലൈനില്‍ നടക്കുന്ന രീഹു സ്വബാഹ് പ്രോഗ്രാമില്‍ സി എം സെന്റര്‍ ജനറല്‍ സിക്രട്ടറിയും കോഴിക്കോട് ജില്ലാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ ടി കെ അബ്ദുല്‍ റഹ്മാന്‍ ബാഖാവി പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചു

ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, മുസ്തഫ സഖാവി മരഞ്ചാട്ടി, സിദ്ധീഖ് മസ്യാര്‍ മടവൂര്‍ (സുപ്രിം കൗണ്‍സില്‍),
ഫഹദ് സഖാഫി ചെട്ടിപ്പടി യു എ ഇ (പ്രസിഡന്റ്), സല്‍മാന്‍ നിലമ്പൂര്‍ സൗദി (ജനറല്‍ സിക്രട്ടറി), സാജിദ് കാന്തപുരം യു എ ഇ (ഫിനാന്‍സ് സിക്രട്ടറി), മുഹമ്മദ് സഖാഫി സൗദി, ഫാസില്‍ ഖുതുബി യു എ ഇ, ഉവൈസ് അത്തോളി കുവൈത്ത് (വൈസ് പ്രസിഡന്റ്), ഡോ. അഫ്‌സല്‍ ഖത്തര്‍, റിയാസ് ബഹ്‌റൈന്‍, താജുദ്ദീന്‍ ഒമാന്‍ (ജോയിന്റ് സിക്രട്ടറി) കൂടാതെ 23 എക്സികുട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന 32 അംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.

ഗള്‍ഫിലെ ആറ് രാജ്യങ്ങളിലെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കനും ഗള്‍ഫിലും കേരളത്തലും ഉത്തരേന്ത്യയിലും നടക്കുന്ന വിദ്യാഭ്യാസ പദ്ധതികളെ പിന്തുണക്കാനും പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനം സഹായകമാകും. ജി സി സി കമ്മറ്റിക്കു കീഴില്‍ യു എ ഇക്കു പുറമെ മറ്റു രാജ്യങ്ങളിലും ഓസംസ് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാക്കും. നിലവില്‍ ഒസാംസിനു കീഴില്‍ ജോബ് പോര്‍ട്ടല്‍, സാംസ് കെയര്‍, ഒസാംസ് ഹദിയ എന്നിവ നടന്നു വരുന്നു. കൂടാതെ ഈ അധ്യയന വര്‍ഷത്തോടെ ആയിരം നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകാരണങ്ങള്‍, ആവശ്യമായ ചികിത്സാ സഹായം എന്നിവ നല്‍കുകയും ചെയ്യും.
സംഗമത്തില്‍ ടി കെ അബ്ദുല്‍ റഹ്മാന്‍ ബാഖവി, സിദ്ദീഖ് മുസ്ലിയാര്‍, ഹമീജാന്‍ ലത്തീഫി, റാഷിദ് ഖുതുബി, സ്വാദിഖ് ഖുതുബി സംബന്ധിച്ചു.

