

ദോഹ: കള്ളക്കേസില്‍ കുടുക്കി കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനമാചരിച്ചു.

ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തിന് നിയാസ് ചെരിപ്പത്ത്, സുരേഷ് കരിയാട്, മുബാറക്ക് അബ്ദുല്‍ അഹദ്, അനീഷ് ബാബു മുഴപ്പിലങ്ങാട്, ഷമീര്‍ മട്ടന്നൂര്‍, പിയാസ് മാച്ചേരി, അഭിഷേക് മാവിലായി, ആഷിഫ്, സുരേഷ് എ ടി സി, സഫീര്‍ കരിയാട്, മുഹമ്മദ് എടയ്യന്നൂര്‍, ശിവാനന്ദന്‍ കൈതേരി, ദേവാനന്ദ് തയ്യില്‍, നിയാദ് എ പി, സന്തോഷ് ജോസഫ്, സുലൈമാന്‍ കടുംങ്ങോണ്‍, ജംനാസ് മാലൂര്‍, മാലി മെരുവമ്പായി, അനീസ് അലി, സുനില്‍ കുമാര്‍ എ വി, അബ്ദുല്‍ ഹക്കീം മുണ്ടേരി എന്നിവര്‍ സംബന്ധിച്ചു.
