

ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ലോക യോഗാദിനം വിപുലമായി ആചരിച്ചു. അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി 300ല്‍ പരം പേരാണ് യോഗയില്‍ പങ്കെടുത്തത്.

തുടര്‍ന്ന് മ്യൂസിക്കല്‍ യോഗയും കളരിപ്പയറ്റും സീലംബവും സൗഹൃദ വടംവലിയും അരങ്ങേറി. ഇതുകൂടാതെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ അല്‍ഖോറിലും ബിര്‍ള പബ്ലിക് സ്‌കൂളിലും ദൂഖാനിലും യോഗ ദിനം ആചരിച്ചു.

അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തമുണ്ടായിരുന്നു.
ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ടി അഞ്ജലീന്‍ പ്രേമലത, ഫസ്റ്റ് സെക്രട്ടറിയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ചുമതലയുമുള്ള സച്ചിന്‍ ദിന്‍കര്‍ ശങ്ക്പാല്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജ്, ഐ എസ് സി അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ കെ സി ലത്തീഫ്, ശ്രീനിവാസ്, നിഷ അഗര്‍വാള്‍, ഐ സി സി യുടെയും ഐ സി ബി എഫിന്റെയും ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, വൈസ് പ്രസിഡന്റ ജോണ്‍ ദേശാ, സെക്രട്ടറി പ്രദീപ് പിള്ളൈ, പുരുഷോത്തം, ശാലിനി തിവാരി, സുജാത ഫെര്‍ണാണ്ടസ്, ദീപേഷ് ഗോവിന്ദന്‍, ദീപക് ചുക്കാല, തൃപ്തി കാല എന്നിവര്‍ നേതൃത്വം നല്‍കി.

