ക്യുഗെറ്റ് വസന്തോത്സവം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് തൃശൂര്‍ അലുമിനി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ (ക്യുഗെറ്റ്) സംഘടിപ്പിച്ച വസന്തോത്സവം 2025 സന്തോഷവും നിറപ്പകിട്ടും നിറഞ്ഞ ആഘോഷമായി. ക്യുഗെറ്റ് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 250-ഓളം പേരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

city exchange

ക്യുഗെറ്റ് സ്ഥാപക പ്രസിഡന്റ് മാത്യു ഫ്രാന്‍സിസ്, മുതിര്‍ന്ന അംഗങ്ങളായ ഷെരീഫ്, സി കെ രാജന്‍, തോമസ്, മുഹമ്മദ് ഫൈസല്‍, അഞ്ജലി പ്രസന്നന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

പരിപാടിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ക്യുഗെറ്റ് കള്‍ച്ചറല്‍ ആന്റ് ലേഡീസ് വിംഗ് പ്രസിഡന്റ് ഷഹന സുബൈര്‍ നേതൃത്വം വഹിച്ചു. നിഷാബ്, സുദേവ്, സായൂജ്, അബ്ദുല്‍ റഹീസ്, പ്രഫുല്‍, അംജദ്, ഇലിയാസ്, ലക്ഷ്മി, നന്ദനന്‍, ഗൗരി, ഫാസിന്‍ എന്നിവര്‍ സംഘാടക സംഘത്തിലെ പ്രധാന പ്രവര്‍ത്തകരായിരുന്നു.

മാവേലിയും പൂക്കളവും പഞ്ചാരി മേളവും ഓണസദ്യയും ആര്‍പ്പുവിളികളും വൈവിധ്യമാര്‍ന്ന നാടന്‍ കളികളും പരിപാടിയെ മലയാള തനിമയില്‍ സമന്വയിപ്പിച്ചു.

- Advertisement -
Ad image

അതോടൊപ്പം ഗ്രോ യുവര്‍ ഗ്രീന്‍ ഫുഡ് mീസണ്‍ 3-ന്റെ ഔദ്യോഗിക തുടക്കവും നടന്നു. ഡയസ്, സലീം, റോബിന്‍, പ്രിയ ജോണ്‍സണ്‍, അഖില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വസന്തോത്സവത്തില്‍ പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം വീട്ടില്‍ നട്ടുവളര്‍ത്താനുള്ള സസ്യവിത്തുകളും വിതരണം ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!