

ദുബൈ: അഹ്ലന്‍ ഇമാറാത്ത് 2.0 എന്ന പേരില്‍ ഓണ്‍ലൈന്‍ അറബി സ്പീക്കിംഗ് കോഴ്സ് പ്ലാറ്റ്‌ഫോം ആയ യൂണിയുടെ യു എ ഇ അലുംനി സംഘടിപ്പിക്കുന്ന സംഗമം ഫെബ്രുവരി നാലിന് അജ്മാന്‍ ഹീലിയോയില്‍ നടക്കും. വിവിധ മത്സരങ്ങള്‍, ആസ്വാദനപരിപാടികള്‍, അറബി ഭാഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയവ പരിപാടിയുടെ ആകര്‍ഷണങ്ങളാണ്.

പരിപാടിയില്‍ പ്രഗത്ഭ വ്യക്തിത്വങ്ങള്‍, അറബിക് യൂണി സാരഥികളായ ചെയര്‍മാനുമായ പ്രൊഫ. സഈദ് അരീക്കോട്, ഫാക്കല്‍റ്റിയും മെന്റര്‍മാരുമായ ആദില്‍, ത്വാഹ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
