
ദോഹ: ഇന്ത്യക്ക് പുറത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളും ജനങ്ങളും തങ്ങളുടെ മതമോ ജാതിയോ രാഷ്ട്രീയ വിശ്വാസമോ നോക്കാതെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന കാഴ്ചയാണ് ഖത്തറിലെത്തിയപ്പോള്‍ കാണാനായതെന്നും അത് തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയെന്നും മാഹി എം എല്‍ എ രമേശ് പറമ്പത്ത്. മാഹി കൂട്ടായ്മയുടെ മാഹി പെരുന്നാള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു. ജനങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും രമേശ് പറമ്പത്ത് ചൂണ്ടിക്കാട്ടി.

പോണ്ടിച്ചേരിയില്‍ ഇനി ഒരു കാലത്തും ബി ജെ പിക്ക് അധികാരത്തില്‍ വരാന്‍ സാധിക്കില്ല. കോണ്‍ഗ്രസിനിടയിലെ ഭിന്നിപ്പും ഐക്യമില്ലായ്മയുമാണ് ബി ജെ പിക്ക് സീറ്റുകള്‍ കിട്ടാന്‍ കാരണമായത്.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാറും സി പി എമ്മും ബി ജെ പിയും അന്തര്‍ധാരയുള്ളതായും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസുകാരുടെ ഐക്യമില്ലായ്മയാണ് പലപ്പോഴും സീറ്റുകളും ഭരണവും നഷ്ടപ്പെടാന്‍ കാരണമാകുന്നത്. കോണ്‍ഗ്രസ് കേഡര്‍ പാര്‍ട്ടിയല്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ കേരളം ഇനി സി പി എമ്മിന് കിട്ടില്ലെന്നും അതിന്റെ വ്യക്തമായ തെളിവായിരിക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് പിണറായി വിജയനും കൂട്ടരും ഏതു കളി കളിച്ചാലും കേരളത്തില്‍ ഇനി സി പി എം വരാന്‍ പോകുന്നില്ല.
പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും രണ്ടു വഴിക്കാണല്ലോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പാകുമ്പോള്‍ ഒരുമിച്ചുകൊള്ളുമെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യം അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും എല്ലാവരേയും വിമര്‍ശിക്കുമെന്നും എന്നാല്‍ സമയമാകുമ്പോള്‍ അവരൊക്കെ ഒരുമിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘടാ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അത് എല്ലാ സംസ്ഥാനങ്ങളിലും ഗുണം ചെയ്യുമെന്നും രമേശ് പറമ്പത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

