

ദോഹ: ജോജു ജോര്‍ജ് ലവേഴ്സ് ക്ലബ് ടീം ഖത്തറും റേഡിയോ മലയാളം 98.6 ചേര്‍ന്ന് ഒലീവ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സ്തനാര്‍ബുദ ബോധവത്ക്കരണ ക്ലാസും സൗജന്യ മെഡിക്കല്‍ പരിശോധനയും സൗജന്യ ദന്തപരിശോധനയും സംഘടിപ്പിച്ചു.

ഹമദ് ഹോസ്പിറ്റലിലെ മുതിര്‍ന്ന സ്തനാര്‍ബുദ സര്ജന് കൂടിയായ ഡോ. അംബിക ആനന്ദ് മുഖ്യാതിഥിയായിരുന്നു. എച്ച് എം സിയിലെ ഡോ. സാജു ദിവാകര്‍, ഫോക്കസ് മെഡിക്കല്‍ സെന്ററിലെ ഡോ. സാതിജ എന്നിവര്‍ ക്ലാസെടുത്തു.

ഐ സി ബി എഫ് അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സിനിമതാരം ഹരിപ്രശാന്ത് വര്‍മ, ഐ സി സി കള്‍ച്ചറല്‍ ഹെഡ് സുമ മഹേഷ്, പേള്‍ സ്കൂള്‍ തുമാമ ഹെഡ്മിസ്ട്രസ് ഇന്ദിര, സംസ്കൃതി വനിതവേദി പ്രസിഡന്റ് പ്രതിഭ രതീഷ്, ജെ ജി എല്‍ സി മെഡിക്കല്‍ ഹെഡ് മിനി ബെന്നി എന്നിവര്‍ സംസാരിച്ചു.
ഫോക്കസ് മെഡിക്കല്‍ സെന്റര്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ഏറെ ശ്രദ്ധേയമായി. ചടങ്ങില്‍ ജെ ജി എല്‍ സി പ്രസിഡന്റ് ടിജു തോമസ്, ചെയര്മാന് സൂരജ്, സെക്രട്ടറി സുഭാല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിഖില്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

