ഇസ്രയേല്‍ അധിനിവേശ സേനയുടെ സംരക്ഷണത്തില്‍ അല്‍-അഖ്‌സാ മസ്ജിദിലേക്ക് കുടിയേറ്റക്കാര്‍ കയറി

Web Desk
1 Min Read

അധിനിവേശ ജെറുസലേം: അല്‍ അഖ്‌സ സമുച്ചയത്തിലെ അങ്കണത്തിലേക്ക് ഞായറാഴ്ച ഇസ്രയേല്‍ പൊലീസ് സംരക്ഷണത്തില്‍ കുടിയേറ്റക്കാര്‍ കടന്നുകയറി.

city exchange

ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ സംഘങ്ങളായി അല്‍-അഖ്‌സാ മസ്ജിദ് അങ്കണത്തില്‍ പ്രവേശിച്ച് യഹൂദ പാരമ്പര്യ നിയമഗ്രന്ഥത്തിലെ പ്രകോപനപരവുമായ ആചാരങ്ങള്‍ അനുഷ്ഠിച്ചുവെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ സാക്ഷികളുടെ മൊഴി ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കു ഇസ്രയേല്‍ അധിനിവേശ സേന സുരക്ഷ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കടന്നുകയറ്റങ്ങള്‍ ജറുസലേമിന്റെ ഇസ്ലാമികവും ചരിത്രപരവുമായ തിരിച്ചറിയല്‍ ഇല്ലാതാക്കാനും വിശുദ്ധ മസ്ജിദിനെ സമയം അടിസ്ഥാനവും സ്ഥല അടിസ്ഥാനവുമായ വിഭജനത്തിന് വിധേയമാക്കാനുള്ള അധിനിവേശ അധികാരികളുടെ നീക്കങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

Share This Article
Leave a Comment
error: Content is protected !!