

മലപ്പുറം: ചെറുപ്പനാളിലെ തന്റെ സ്വപ്നം പൂവണിഞ്ഞതോടെ ഗിയര്‍ അടുത്ത സ്റ്റപ്പിലേക്ക് മാറ്റി കുതിക്കാനൊരുങ്ങുകയാണ് ജുമൈല ഹാരിസ്. മലപ്പുറം ജില്ലയിലെ ആദ്യ ഹെവി ലൈസന്‍സുള്ള വനിത എന്ന ബഹുമതിക്കൊപ്പം തന്റെ രണ്ടാംഘട്ട സ്വപ്നത്തിന്റെ വളയം തിരിക്കുകയാണ് മാറാക്കര മരുതന്‍ ചിറ ഓണത്തു കാട്ടില്‍ ഹാരിസിന്റെ ഭാര്യ ജുമൈല.

ചെറുപ്പത്തില്‍ തന്നെ വാഹനമോടിക്കുന്നതില്‍ കമ്പം കയറിയ ഇവര്‍ 2009ല്‍ ഫോര്‍ വീലര്‍ ലൈസന്‍സ് കരസ്ഥമാക്കിയതോടെയാണ് ഹെവി വാഹനം ഓടിക്കണമെന്ന മോഹം ഉദിച്ചത്. പിന്നീട് അതിനുള്ള ശ്രമമായി. കഴിഞ്ഞ റമദാനിലാണ് പരിശീലനത്തിനായി രംഗത്തിറങ്ങിയത്. പിന്നെ നീണ്ട നാളത്തെ പരിശീലനം. ഭര്‍ത്താവ് ഹാരിസിന്റെ പിന്തുണ കൂടി കൂട്ടായതോടെ ലക്ഷ്യം പൂര്‍ത്തിയാക്കാനായി. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് വാഹന വകുപ്പ് ലൈസന്‍സ് നല്‍കിയത്.


ചെറുപ്പത്തിലെ വാഹനമോടിച്ച് ശീലച്ച ഇവര്‍ മാറാക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലെ വളണ്ടിയര്‍ കൂടിയാണ്. ഇവിടെ ഡ്രൈവറില്ലാത്ത സമയം വാഹനമോടിക്കുന്ന സേവനവും നാളുകളായി തുടര്‍ന്നു വരുന്നുണ്ട്.
ഹെവി ലൈസന്‍സ് ലഭിച്ച നിലക്ക് ടാങ്കര്‍ ലോറി ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കണമെന്നതാണ് അടുത്ത ഘട്ടം. എന്നാല്‍ വലിയ മോഹം മറ്റൊന്നാണെന്ന് ജുമൈല പറയുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഡ്രൈവിംഗ് വശമുണ്ടെങ്കിലും വാഹനമോടിക്കുന്നതിന് ധൈര്യമില്ലാത്ത ഒട്ടേറെ സ്ത്രീകളുണ്ട്. ഇവരെ പ്രാപ്തരാക്കിയെടുക്കണം. ഇതിനുള്ള ശ്രമങ്ങള്‍ ഇവര്‍ തുടങ്ങിക്കഴിഞ്ഞു. വാഹനമോടിക്കുന്നതിന് ആത്മവിശ്വാസമാണ് പ്രധാനം. വലിയ വാഹനങ്ങള്‍ ഓടിക്കാനും ഇത് തന്നെയാണ് വേണ്ടത്. ഇതിനായി സ്ത്രീകളെ പരിശീലിപ്പിക്കുന്ന ശ്രമത്തിലാണ് ജുമൈലയുടെ ശ്രദ്ധ.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

