

ദോഹ: ഖത്തറില്‍ മോഷ്ടിക്കപ്പെട്ട ഒരു കാറിനെ കുറിച്ച് വ്യാപിക്കുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ നിരാകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ പോസ്റ്റു ചെയ്ത ഒരു കാറിന്റെ ചിത്രത്തോടൊപ്പം വീട്ടിനു മുമ്പില്‍ നിന്നും മോഷ്ടിക്കപ്പെട്ട കാര്‍ എന്ന് അവകാശപ്പെട്ടിരുന്നു.

ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അല്‍ ഗറാഫയിലെ വീട്ടിനു മുമ്പില്‍ നിന്നും മോഷ്ടിക്കപ്പെട്ട കാറെന്ന വിശദീകരണം ശരിയല്ലെന്നും കാര്‍ മോഷ്ടിക്കപ്പെട്ടതല്ലെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും വിശദമാക്കി.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങളുടെ കൃത്യതയും സത്യസന്ധതയും പരിശോധിക്കേണ്ടത് നിര്‍ബന്ധമാണെന്നും സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്നും മുന്നറിയിപ്പ് നല്കി.

