

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സാമൂഹ്യ മാധ്യമങ്ങള്‍ പണിമുടക്കി. തിങ്കളാഴ്ച വൈകിട്ടു മുതല്‍ മൂന്ന് ആപ്ലിക്കേഷനുകള്‍ക്കും പ്രശ്‌നം അനുഭവപ്പെട്ടു തുടങ്ങിയതായി വിവിധ ഭാഗങ്ങളിലുള്ളവര്‍ പരാതിപ്പെട്ടു.

മൂന്ന് ആപ്ലിക്കേഷനുകളും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതും ഒരേ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവയുമാണ്.

ചില തകരാറുകള്‍ സംഭവിച്ചതായും അവ ശരിയാക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഫേസ്ബുക്ക് വെബ്‌സൈറ്റില്‍ കുറിച്ചു. ഉപയോക്താക്കളോട് ക്ഷമ പറഞ്ഞുകൊണ്ടാണ് തങ്ങളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിലച്ച കാര്യം അറിയിച്ചത്.
ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണി മുതല്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്, ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ ഫേസ്ബുക്കിന് 410 ദശലക്ഷം ഉപയോക്താക്കളാളുള്ളത്. വാട്‌സ് ആപ്പിന് 530 ദശലക്ഷം ഉപയോക്താക്കളും ഇന്‍സ്റ്റാഗ്രാമിന് 210 ദശലക്ഷം ഉപയോക്താക്കളുമുണ്ടെന്നാണ് കരുതുന്നത്.

