കലാക്ഷേത്ര സംഗീത- നൃത്തവിദ്യാലയം പതിനഞ്ചാം വാര്‍ഷികാഘോഷം ജനുവരി ഒന്‍പതിന്

Web Desk
1 Min Read

ദോഹ: കലാക്ഷേത്ര സംഗീത- നൃത്ത വിദ്യാലയം പതിനഞ്ചാം വാര്‍ഷികാഘോഷം ജനുവരി ഒന്‍പതിന് റീജന്‍സി ഹാളില്‍ നടത്തുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഗീതത്തിലും നൃത്തത്തിലും പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ 2010ലാണ് കലാക്ഷേത്ര സംഗീത- നൃത്ത വിദ്യാലയം സ്ഥാപിച്ചത്. നിലവില്‍ വകറയിലും ഹിലാലിലുമായി രണ്ട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

city exchange

ആഘോഷത്തിന്റെ ഭാഗമായി വിവിധ ക്ലാസിക്കല്‍, മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്, സിനിമാറ്റിക് പ്രകടനങ്ങള്‍ സംഘടിപ്പിക്കും. കലാക്ഷേത്രയില്‍ പരിശീലനം നേടി മികവ് പുലര്‍ത്തിയ ‘ചെണ്ട’ കലാകാരന്മാരുടെ അരങ്ങേറ്റവും തുടര്‍ന്ന് വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രന്‍, വാദ്യ ശ്രേഷ്ഠ കലാമണ്ഡലം ശിവദാസ് ചെറുതാഴും ഉള്‍പ്പെടെയുള്ള 30ല്‍പരം വാദ്യ കലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളവും ഉള്‍പ്പെടുന്നു. 12 വയസ്സു മാത്രം പ്രായമുള്ള വയലിനിസ്റ്റ് കലാകാരി ഗംഗാ ശശfധരന്‍ പരിപാടി അവതരിപ്പിക്കും.

ഇരു സെന്ററുകളിലുമായിയോഗ, കരാട്ടെ എന്നിവ 250ലേറെ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. വാര്‍ഷികാഘോഷത്തിന് ആയിരത്തി അഞ്ഞൂറോളം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. വാര്‍ഷികാഘോഷത്തിന്റെ ബ്രോഷര്‍ ഓറിയന്റല്‍ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ വി എസ് നാരായണന് നല്‍കി പുറത്തിറക്കി.

വാര്‍ത്താ സമ്മേളനത്തില്‍ സരിത സന്തോഷ്, മഞ്ജുഷ ഉല്ലാസ്, മീനാക്ഷി പരശുറാം, അജീഷ് പുതിയിടത്ത്, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!