പ്രവാസികള്‍ക്ക് ഭവന, സുരക്ഷിതത്വ, കൗണ്‍സിലിങ് പദ്ധതികള്‍ ഉന്നയിച്ച് ലോക കേരളസഭയില്‍ ജെ കെ മേനോന്‍

Web Desk
2 Min Read

ദോഹ: പ്രവാസികള്‍ക്ക് ഭവന പദ്ധതി, സുരക്ഷിതത്വ പദ്ധതി, കൗണ്‍സിലിങ്ങ് തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ലോക കേരള സഭയില്‍ ശ്രദ്ധ നേടി നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ കെ മേനോന്‍.

city exchange

പ്രവാസികള്‍ക്കായി സംയോജിത ഭവന സുരക്ഷാ ചട്ടക്കൂടിന്റെ അടിയന്തര ആവശ്യകതയുണ്ടെന്ന് ജെ കെ മേനോന്‍ ലോക കേരള സഭയില്‍ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് പ്രവാസികളാണ് ബാങ്കിംഗ് സാങ്കേതികതകള്‍, ഡോക്യുമെന്റേഷന്‍ തടസ്സങ്ങള്‍, ഭവന വായ്പകളിലെ നിയമപരമായ തടസ്സങ്ങള്‍ എന്നിവ കാരണം കേരളത്തില്‍ ഒരു വീട് സ്വന്തമാക്കുക എന്ന സ്വപ്‌നം അപൂര്‍ണ്ണമായി തുടരുന്നതിന് കാരണം. പ്രവാസി ക്ഷേമ ബോര്‍ഡുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് രൂപകല്‍പ്പന ചെയ്ത സമര്‍പ്പിത ഭവന പദ്ധതി സാധാരണ പ്രവാസികള്‍ക്ക് ശാശ്വതമായ ആശ്വാസവും അന്തസ്സും നല്‍കുമെന്ന് ലോക കേരള സഭയില്‍ ജെ കെ മേനോന്‍ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ളില്‍ പ്രവാസികള്‍ക്ക് സുരക്ഷിതവും സുതാര്യവുമായ നിക്ഷേപ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുകയാണെങ്കില്‍ അത് പ്രവാസികളെ ശാക്തീകരിക്കുകയും നഷ്ടത്തിലായ കോര്‍പ്പറേഷനുകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്നും ഇത് സംസ്ഥാനത്ത് വിജയകരമായ വികസന മാതൃക സൃഷ്ടിക്കുമെന്നും ജെ കെ മേനോന്‍ വ്യക്തമാക്കി.

ആയിരക്കണക്കിന് പ്രവാസികള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം വിദേശത്ത് നിന്നും തിരിച്ചെത്തുകയും കേരളത്തിലെ തൊഴില്‍ വിപണിയുമായും സാമൂഹിക സംവിധാനങ്ങളുമായും പൊരുത്തപ്പെടാന്‍ പാടുപെടുകയും ചെയ്യുന്നു. നൈപുണ്യ നവീകരണം, സംരംഭകത്വ മെന്ററിംഗ്, തൊഴില്‍ നിയമനം, പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് എന്നിവയുള്‍പ്പെടെയുള്ള ഒരു ഘടനാപരമായ പുനഃസംയോജന പിന്തുണാ പരിപാടി, മടങ്ങിയെത്തുന്ന പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും അര്‍ഥവത്തായ സംഭാവനകള്‍ നല്‍കുന്നത് ഉറപ്പാക്കും.

- Advertisement -
Ad image

പല പ്രവാസികള്‍ക്കും വിദേശ ജീവിതം പലപ്പോഴും ഒറ്റപ്പെടല്‍, ഏകാന്തത, സാംസ്‌കാരിക സമ്മര്‍ദ്ദം, മാനസികാരോഗ്യ വെല്ലുവിളികള്‍ എന്നിവമൂലം വിഷമിക്കുന്നുണ്ട്. പരിശീലനം ലഭിച്ച പ്രൊഫഷണലുകളുള്ള പ്രവാസി കേന്ദ്രീകൃത കൗണ്‍സിലിംഗ് സെന്ററുകളും ഹെല്‍പ്പ് ലൈനുകളും നോര്‍ക്കയുമായി സഹകരിച്ച് സര്‍ക്കാര്‍ സ്ഥാപിച്ചാല്‍ പ്രവാസികളായവര്‍ക്ക് വൈകാരിക പിന്തുണ, മാര്‍ഗ്ഗനിര്‍ദ്ദേശം, നാട് കൂടെയുണ്ടെന്ന തോന്നല്‍ എന്നിവ നല്‍കാനാകുമെന്നും ജെ കെ മേനോന്‍ ലോക കേരളസഭയില്‍ പറഞ്ഞു.

ലോക കേരള സഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ സര്‍ക്കാരിന്റേയും പ്രവാസികളുടെയും കൂടുതല്‍ പങ്കാളിത്തം വാഗ്ദാനം ചെയ്യണമെന്നും പ്രവാസികള്‍ക്ക് പ്രതിസന്ധികളില്‍ പിന്തുണ തേടാനും സംസ്ഥാനത്ത് നിക്ഷേപം, നവീകരണം, അനുഭവങ്ങള്‍ പങ്കിടല്‍ എന്നിവയിലൂടെ കേരളത്തിന്റെ വികസന യാത്രയില്‍ പങ്കാളികളാകാനും സര്‍ക്കാര്‍ സൗകര്യങ്ങളുണ്ടാക്കണമെന്നും ജെ കെ മേനോന്‍ ആവശ്യപ്പെട്ടു.

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ഈ സമൂഹത്തില്‍ നിന്നും വേണ്ടത് സഹതാപമല്ല, മറിച്ച് ‘വ്യവസ്ഥാപിതമായ പരിഹാരങ്ങളാണെന്ന് ഈ സര്‍ക്കാര്‍ മനസ്സിലാക്കിയതിനാലാണ് ലോക കേരളസഭക്ക് ഇത്രമാത്രം പ്രധാന്യം കൈവന്നതെന്നും ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിനോടുള്ള കടപ്പാട് പ്രവാസികള്‍ ഒരിക്കലും മറക്കില്ലെന്നും ജെ കെ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!