പിതൃ അമീറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അമീറിനെ സന്ദര്‍ശിച്ചു

Web Desk
1 Min Read

ദോഹ: അന്തരിച്ച പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ലുസൈല്‍ കൊട്ടാരത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സന്ദര്‍ശിച്ചു.

city exchange

കൂടിക്കാഴ്ചയില്‍ പിതൃ അമീറിന്റെ വിയോഗത്തില്‍ ഫിഫ പ്രസിഡണ്ട് അമീറിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

സന്ദര്‍ശനത്തില്‍ ഉപഅമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി എന്നിവരും പങ്കെടുത്തു.

അന്തരിച്ച പിതൃ അമീറിന്റെ പുത്രന്മാരും നിരവധി ശൈഖുമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!