

ദോഹ: കല- പരിസ്ഥിതി പ്രദര്‍ശനം ബറൂഖ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് അല്‍ താനി സിക്‌റീത്തില്‍ ഉദ്ഘാടനം ചെയ്തു.

അല്‍ ഹോഷ് ഗാലറി സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഞായറാഴ്ച വരെ തുടരും. ഖത്തറി പരിസ്ഥിതിയെ ആധുനിക കലയുമായി സമന്വയിപ്പിക്കുന്നതാണ് പ്രദര്‍ശനം.

കലയെ ഖത്തറി പരിസ്ഥിതിയുമായി ലയിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനത്തിന്റെ പ്രമേയത്തെ മന്ത്രി അഭിനന്ദിച്ചു. പരിപാടിയും അതില്‍ ഉള്‍പ്പെടുന്ന പ്രദര്‍ശനങ്ങളും പ്രാദേശിക പരിസ്ഥിതിയെ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ആധുനിക പ്രാദേശിക കലയായി കണക്കാക്കപ്പെടുന്നുവെന്നും ഖത്തരി പ്രാദേശിക പരിസ്ഥിതിയുടെ മഹത്തായ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പൊതുജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും അവബോധം നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അല്‍ ഹോഷ് ഗാലറി സി ഇ ഒ ഗാനെം ജാസിം അല്‍ ഗാനിം പങ്കെടുത്തു.

