
ദോഹ: നാദാപുരം വാണിമേല്‍ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) വാഹന അപകടത്തില്‍ ഖത്തറില്‍ മരിച്ചു. വ്യാഴാഴ്ച്ച രാത്രി റയ്യാനിലെ മൈദറില്‍ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചാണ് മരണം സംഭവിച്ചത്. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

ഭാര്യ കേളോത്തുംപൊയില്‍ ഇര്‍ഫാന (നരിപ്പറ്റ മോന്തോമ്മല്‍). മക്കള്‍: മെഹബിന്‍, മെഹഫിന്‍, മെഹര്‍. പിതാവ്: പി പി മൊയ്തു കോടിയൂറ, മാതാവ്: കല്ലേരി പാത്തു. സഹോദരന്‍. ഫാദില്‍ കല്ലേരി

മയ്യത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
