
ദോഹ: സൗദി അറേബ്യയിലേക്ക് സ്ഥലം മാറുന്ന ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലിന് വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

ഐ സി സി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ സി എഫ് ഖത്തറിന്റെ സ്‌നേഹോപഹാരം അംബാസഡര്‍ വിപുലിന് കൈമാറി. ഐ സി എഫ് ഖത്തര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി, ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ, നോളജ് സെക്രട്ടറി ഡോ. അബ്ദുല്‍ ഹമീദ്, മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട എന്നിവര്‍ ചേര്‍ന്നാണ് ഉപഹാരം കൈമാറിയത്.

ഖത്തറിലെ മൂന്ന് വര്‍ഷത്തെ സേവനകാലയളവില്‍ ഇന്ത്യ- ഖത്തര്‍ സൗഹൃദബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ അംബാസഡര്‍ വിപുല്‍ നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെ ചടങ്ങില്‍ പ്രതിനിധികള്‍ അനുസ്മരിച്ചു.
