
ദോഹ: ഖത്തര്‍ ദേശീയ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒമ്പതാമത് ദോഹ അന്താരാഷ്ട്ര സമുദ്ര പ്രതിരോധ പ്രദര്‍ശനവും സമ്മേളനവും (ഡിംഡെക്‌സ് 2026) അമീര്‍ ശൈ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി ഉദ്ഘാടനം ചെയ്തു.

ഖത്തര്‍ അമീരി നാവികസേന കമാന്‍ഡര്‍ മേജര്‍ ജനറല്‍ (നേവി) അബ്ദുല്ല ബിന്‍ ഹസ്സന്‍ അല്‍ സുലൈതി ചടങ്ങില്‍ പ്രസംഗിച്ചു.

അമീര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു. സമുദ്ര പ്രതിരോധവും സുരക്ഷയും സംബന്ധിച്ച മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ദേശീയവും അന്താരാഷ്ട്രവുമായ കമ്പനികള്‍ അവതരിപ്പിച്ചതായി അദ്ദേഹം നിരീക്ഷിച്ചു. നാവിക കപ്പല്‍ നിര്‍മാണം, ആശയവിനിമയം, റഡാര്‍, മിസൈലുകള്‍, സമുദ്ര മൈനുകള്‍, സൈബര്‍ സുരക്ഷ, കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍, കൃത്രിമ ബുദ്ധി എന്നിവയും സൈനിക പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രത്യേക സമുദ്ര വ്യവസായങ്ങളും സേവനങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.
