Connect with us

Qatar News

അല്‍ റീം ജൈവ മണ്ഡലത്തെ കുറിച്ച് പുതിയ ഹാന്റ്ബുക്കും വെബ്‌സൈറ്റും

Published

on


ദോഹ: മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയുടെ നേതൃത്വത്തില്‍ മന്ത്രാലയം അല്‍റീം ജൈവമണ്ഡല സംവരണ മേഖലയെ കുറിച്ച് പുതിയ വെബ്‌സൈറ്റും ഹാന്റ്ബുക്കും പുറത്തിറക്കി. മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ട്വീറ്റ് ചെയ്തതാണ് ഈ വിവരം.
വടക്കുപടിഞ്ഞാറന്‍ ഖത്തറില്‍ 120,000 ഹെക്ടറില്‍ പരന്നുകിടക്കുന്ന പ്രദേശമാണ് അല്‍ റീം. ഗസല്ലെകളും അറേബ്യന്‍ ഒറിക്‌സും ഉള്‍പ്പെടുന്ന ഈ പ്രദേശം മിഡില്‍ ഈസ്റ്റിലെ 24 യുനസ്‌കോ ജൈവമണ്ഡല സംവരണ മേഖലകളിലൊന്നാണ്. ഖത്തറിന്റെ ഭൂവിസ്തൃതിയുടെ പത്ത് ശതമാനത്തോളം വരുന്ന ഈ പ്രദേശത്തെ 2007ലാണ് യുനെസ്‌കോ അംഗീകരിച്ചത്. ദോഹയില്‍ നിന്ന് 65 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.


error: Content is protected !!