സഊദിയില്‍ പ്രൊഫഷണല്‍ ടെസ്റ്റ് പ്രോഗ്രാമിന് തുടക്കമായി

Web Desk
1 Min Read

റിയാദ്: വിദേശ തൊഴിലാളികളുടെ തൊഴില്‍ കഴിവുമായി ബന്ധപ്പെട്ട പരിശോധനാ പ്രോഗ്രാമിന് സഊദി അറേബ്യയില്‍ തുടക്കമായി. പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കല്‍, വര്‍ക്ക് പെര്‍മിറ്റിന്റെ പുതുക്കല്‍ എന്നിവയ്ക്കാണ് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയത്. പ്രൊഫഷണല്‍ ടെസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി മൂന്നുതവണ പരീക്ഷയില്‍ പങ്കെടുക്കാനാവും. പരീക്ഷയില്‍ മൂന്നുതവണയും പരാജയപ്പെടുന്നവര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയോ നിലവിലുള്ളവര്‍ക്ക് പുതുക്കി നല്കുകയോ ചെയ്യില്ല. സഊദി അറേബ്യയിലെ ഇഖാമയ്ക്ക് പ്രൊഫഷണല്‍ ടെസ്റ്റ് പ്രോഗ്രാമില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും മുഴുവനാളുകളും പരീക്ഷയ്ക്ക് തയ്യാറാകേണ്ടതുണ്ട്. മൂവായിരത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള വന്‍കിട സ്ഥാപനങ്ങളിലാണ് ആദ്യം പ്രൊഫഷണല്‍ ടെസ്റ്റ് പ്രോഗ്രാം നടത്തുക. അഞ്ഞൂറിന് മുകളില്‍ ജീവനക്കാരുള്ള കമ്പനികളില്‍ രണ്ടാം ഘട്ടമായും 50 മുതല്‍ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മൂന്നാം ഘട്ടത്തിലും ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള ഇടങ്ങളില്‍ നാലാം ഘട്ടത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളില്‍ അവസാന ഘട്ടത്തിലുമാണ് പദ്ധതി നടപ്പാക്കുക. അവസാനഘട്ടത്തിന് 2022 ജനുവരിയില്‍ തുടക്കമിടും.

city exchange
Share This Article
Leave a Comment
error: Content is protected !!