
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും സേവനത്തിന് ശേഷം പാസ്‌പോര്‍ട്ട് ഹോം ഡെലിവറി നടത്തുന്നത് അനുകൂലിക്കുന്നുവോ എതിര്‍ക്കുന്നുവോ എന്ന സര്‍വേയുമായി എംബസി. എംബസിയില്‍ നിന്നും സേവനത്തിന് ശേഷമുള്ള പാസ്‌പോര്‍ട്ട് 15 മുതല്‍ 20 റിയാല്‍ വരെ അധികം ഈടാക്കി വീടുകളില്‍ എത്തിക്കുന്നതിന് താത്പര്യമുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. ഭൂരിഭാഗം പേരും ഇക്കാര്യത്തില്‍ താത്പര്യം കാണിച്ചാല്‍ പദ്ധതി നടപ്പാക്കാമെന്നാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം ഉന്നയിച്ച് ചോദ്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത് കൂടുതല്‍ ഉപകാര പ്രദമാകുന്ന പരിഷ്‌ക്കാരമായിരിക്കുമെന്നാണ് കൂടുതല്‍ പേരും കരുതുന്നത്. എംബസിയില്‍ പോകുന്നതും പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നതും ഒഴിവാക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം.
താത്പര്യമുള്ളവര്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇന്ത്യന്‍ എംബസിയുടെ സര്‍വേയില്‍ പങ്കെടുക്കാവുന്നതാണ്.

