
ദോഹ: ഇന്ത്യക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത. രണ്ടു ഡോസ് കോവിഡ് വാക്‌സിനുമെടുത്തിട്ടുണ്ടോ, ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ സൗജന്യമായി ലഭിക്കും. ഒരു മാസത്തേക്കാണ് വിസ ലഭിക്കുകയെങ്കിലും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു മാസത്തേക്ക് കൂടി തിയ്യതി നീട്ടാനാവും.
കോവിഡ് പ്രതിരോധനത്തിനായി രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയ്ക്കു ശേഷമേ ഖത്തറിലെത്താനാവുകയുള്ളു.
ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്ക ടിക്കറ്റ്, ഹോട്ടല്‍ മുറി ബുക്ക് ചെയ്ത തെളിവ്, ദോഹയില്‍ എത്തുന്നതിന് മുമ്പ് 72 മണിക്കൂറിനകമുള്ള പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ യാത്രയ്ക്ക് ആവശ്യമാണ്. വാക്‌സിന്‍ ഖത്തറില്‍ അംഗീകരിച്ചതായിരിക്കണം. യാത്രയ്ക്കു മുമ്പ് ഇഹ്തിറാസിന്റെ www.ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി നേടിയിരിക്കണം.

