Connect with us

Community

ഐ സി എഫ് ഖത്തര്‍ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

Published

on


നിലമ്പൂര്‍: മജ്മഅ് അക്കാദമി സന്ദര്‍ശിക്കാനെത്തിയ ഐ സി എഫ് ഖത്തര്‍ ചാപ്റ്റര്‍ നേതൃത്വത്തില്‍ മാനേജ്‌മെന്റും വിദ്യാര്‍ഥികളും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി. കാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മജ്മഅ് ജനറല് സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി സ്ഥാപനത്തെ പരിചയപ്പെടുത്തി.

ഐ സി എഫ് അധ്യക്ഷന്‍ പറവണ്ണ മുസ്‌ലിയാര്‍, മുജീബ് സഖാഫി കോഡൂര്‍, നൗഷാദ് അതിരുമട, സുലൈമാന്‍ സഖാഫി, റസാഖ് സഖാഫി, മുനീര് പുത്തനത്താണി, ശറഫുദ്ദീന്‍ മാറക്കര തുടങ്ങിയവാണ് സ്ഥാപനം സന്ദര്‍ശിക്കാനെത്തിയത്. സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ഹൈദരലി തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


error: Content is protected !!