

ദോഹ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഒക്ടോബര്‍ ആറിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഖത്തര്‍ ഇന്റര്‍നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടക്കും.

ക്യാമ്പില്‍ പങ്കാളിയാവുന്നവര്‍ക്ക് അല്‍ സഫ മെഡിക്കല്‍ പോളിക്ലിനിക്കിന്റെ ഹെല്‍ത്ത് ചെക്കപ്പ് കൗണ്ടറില്‍ സൗകര്യമുണ്ടാകും. കൂടാതെ അവരുടെ പ്രിവിലേജ് കാര്‍ഡ്, സൗജന്യ
കണ്‍സള്‍ട്ടേഷന്‍ കൂപ്പണ്‍ എന്നിവയും ലഭിക്കും.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നോര്‍ക്ക വിങ്ങിന്റെ നേതൃത്വത്തില്‍ ക്യാമ്പില്‍ നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡും പ്രവാസി സമൂഹിക സുരക്ഷാ കാര്‍ഡ് റജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടാകും. അതോടൊപ്പം ഐ സി ബി എഫ് ഇന്‍ഷൂറസ് റജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടാകും.
